ദയാവധത്തിന് നിയമ സാധുത നല്‍കുന്നത് മനുഷ്യത്വ വിരുദ്ധം: മുനവ്വറലി ശിഹാബ് തങ്ങള്‍
വാടാനപ്പള്ളി : ദയാവധത്തിന് ഉപാധികളോടെയാണെങ്കിലും നിയമ സാധുത നല്‍കുന്നത് മനുഷ്യത്വ വിരുദ്ധമാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. വാടാനപ്പള്ളിയിലെ രണ്ടാമത്തെ ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരെ വധിക്കുന്നതിന് പകരം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ജീവന്റെ നേരിയ അനക്കമെങ്കിലും അവശേഷിക്കുന്നയാളുടെ ജീവനെടുക്കുന്നത് സഹാനുഭൂതിയല്ല, ക്രൂരതയാണ്. മരിക്കാനുള്ള അവകാശമല്ല, ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശമാണ് മനുഷ്യനു വേണ്ടത്. ദയാവധത്തിനുള്ള കോടതിവിധിയില്‍ നിരവധി അപകടങ്ങള്‍ പതിയിരിപ്പുണ്ടെന്നും തങ്ങള്‍ പറഞ്ഞു.
ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച രായംമരക്കാര്‍ വീട്ടില്‍ സലീമിന്റെ കുടുംബത്തിനാണ് മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മറ്റിയും ഗ്രീന്‍ റഹ്മ പ്രവാസി കൂട്ടായ്മയും ചേര്‍ന്ന് എട്ടു ലക്ഷം രൂപ ചെലവില്‍ കാരുണ്യവീടൊരുക്കുന്നത്. മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.എ മുഹമ്മദ് മോന്‍ ഹാജി അധ്യക്ഷനായി. തുടര്‍ച്ചയായി നാലാം തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു മേനി കൊയ്ത വാടാനപ്പള്ളി ജി.വി.എച്ച്.എസ് പ്രധാന അധ്യാപകന്‍ പി.എ അബ്ദുല്‍ ഖാദര്‍ മാഷിനും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും തങ്ങള്‍ ഉപഹാരം നല്‍കി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി, ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി.എം അമീര്‍, വൈസ് പ്രസിഡണ്ടുമാരായ എ.എസ്.എം അസ്ഗറലി തങ്ങള്‍, കെ.എ ഹാറൂണ്‍ റഷീദ്, സെക്രട്ടറിമാരായ അഡ്വ.വി.എം മുഹമ്മദ് ഗസ്സാലി, പി.എ ഷാഹുല്‍ ഹമീദ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എ അബ്ദുല്‍ കരീം, ജില്ലാ ജനറല്‍ സെക്രട്ടറി എ.എം സനൗഫല്‍, ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് ആര്‍.എ അബ്ദുല്‍ മനാഫ്, ട്രഷറര്‍ പി.എം ഷെരീഫ്, കെ.എം അബ്ദുള്ള, എ.എം നൗഷാദ്, രജനി കൃഷ്ണാനന്ദ്, റിയാദ് അഹമ്മദ്, പഞ്ചായത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.എ സുലൈമാന്‍ , ട്രഷറര്‍ എ.എ അഹമ്മദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."