HOME
DETAILS

നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിക്കല്‍: ജീവനക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
May 12 2018 | 08:05 AM

%e0%b4%a8%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b5%e0%b4%b8%e0%b5%8d


പാലക്കാട്: നീറ്റ് പരീക്ഷക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ചു മാറ്റാന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരെ പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ തിരിച്ചറിഞ്ഞ ശേഷം അവരുടെ ഭാഗം കേട്ട് ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഡിവൈ.എസ്.പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പാലക്കാട് ജില്ലാ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.പ രീക്ഷാഹാളിലുണ്ടായിരുന്ന മുഴുവന്‍ സൂപ്പര്‍വൈസര്‍മാരെയും ബന്ധപ്പെട്ട ജീവനക്കാരെയും ചോദ്യം ചെയ്യണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ചത് എന്തിന്റെ പേരിലായാലും മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മേലധികാരികളുടെ ആവശ്യപ്രകാരമാണ് ഇത്തരത്തില്‍ ചെയ്തതെന്ന വാദം നിരര്‍ഥകവും നിയമവിരുദ്ധവുമാണ്. പരീക്ഷ നടത്തിപ്പിനെത്തിയ ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥിനിയെ തുറിച്ചുനോക്കിയെന്ന ആരോപണം പരാതിയുടെ ഗൗരവം വര്‍ധിപ്പിക്കുന്നതായി കമ്മിഷന്‍ ചൂണ്ടികാണിച്ചു. പാലക്കാട് സ്വദേശിനി നല്‍കിയ പരാതിയിലാണ് നടപടി. പാലക്കാട് കൊപ്പം ലയണ്‍സ് സ്‌കൂളിലാണ് സംഭവം. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിനി പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago