HOME
DETAILS
MAL
ഡ്രസ്സ് ബാങ്കില്‍ നന്മയുടെ നിക്ഷേപവുമായി കമല്‍
backup
March 16 2017 | 20:03 PM
കൊടുങ്ങല്ലൂര്‍: ഡ്രസ്സ് ബാങ്കില്‍ നന്മയുടെ നിക്ഷേപവുമായി സംവിധായകന് കമലും കുടുംബവും. നിര്‍ധനര്‍ക്ക് വസ്ത്രങ്ങള്‍ ശേഖരിച്ച് നല്കുന്ന ഡ്രസ്സ് ബാങ്ക് പദ്ധതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ വസ്ത്രവുമായെത്തിയത്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് കമല്‍ അഭിപ്രായപ്പെട്ടു.
ഡ്രസ്സ് ബാങ്ക് ചെയര്മാന് ആസ്പിന്‍ അഷ്റഫ്, പ്രസിഡന്റ് പി.എം ഷിയാസ്, സെക്രട്ടറി ഫസല്‍ എന്നിവര്‍ വസ്ത്രങ്ങള്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."