ജനങ്ങളുടെ പേരുപറഞ്ഞ് സര്‍ക്കാരിനെ വിരട്ടേണ്ട: മുഖ്യമന്ത്രി
ചെറുവത്തൂര്‍: ജനങ്ങളുടെ പേരുപറഞ്ഞ് സര്‍ക്കാരിനെ വിരട്ടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട് ഓരിയില്‍ എ.കെ.ജി ക്ലബ് വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങള്‍ക്ക് ഗുണകരമായ കാര്യങ്ങള്‍ മാത്രമേ ചെയ്യൂവെന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണിത്. വികസനപദ്ധതികള്‍ക്ക് ചില തടസങ്ങളുണ്ടാകും. തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ പദ്ധതി ഉപേക്ഷിക്കുകയെന്നത് എല്‍.ഡി.എഫ് നയമല്ല.
ജനങ്ങള്‍ പൊതുവേ പദ്ധതികള്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. നാടിന്റെ വികസനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചിലര്‍ ജനങ്ങളുടെ പേരിലാണ് വര്‍ത്തമാനം പറയുന്നത്. ഏതു പദ്ധതി വരുമ്പോഴും അതിനെ എതിര്‍ക്കാന്‍ ഒരുവിഭാഗമുണ്ട്.
ജനങ്ങളുടെ പ്രശ്‌നമാണ് പറയുന്നതെന്ന് പറയുമെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ ജനങ്ങള്‍ അവരുടെ കൂടെയില്ലെന്ന് മനസിലാകും.
ഇടതുഭരണം കൊണ്ട് കേരളത്തിന് എന്തുണ്ടായി എന്ന് ചോദിക്കുന്നവരുണ്ട്. അഴിമതിയില്‍ മുങ്ങിക്കുളിച്ച് അപമാനിതരായ അവസ്ഥയില്‍നിന്ന് കേരളത്തെ രക്ഷിച്ചുവെന്നതാണ് പ്രധാന നേട്ടം. ഇത് ഒരുനാടിനെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നാണ്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് ഭരണകാലത്ത് ഒന്നും നടന്നില്ല.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നേരിട്ട ആദ്യ പ്രശ്‌നവും ഇതായിരുന്നു. റോഡ് വീതികൂട്ടാതെ നിര്‍വാഹമില്ല. അതിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരും. അതിനു ന്യായമായ നഷ്ടപരിഹാരം നല്‍കണം. ഇക്കാര്യങ്ങള്‍ ജനങ്ങളോട് പറഞ്ഞപ്പോള്‍ എതിര്‍പ്പ് കുറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."