HOME
DETAILS

വൈദികസമിതി പിരിച്ചുവിടണമെന്ന് കര്‍ദിനാള്‍ അനുകൂലികള്‍

  
backup
May 12 2018 | 18:05 PM

vaidhika

 


കൊച്ചി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലുണ്ടായ വിഭാഗീയത വീണ്ടും ശക്തമായി. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്റെ നേതൃത്വത്തിലുള്ള വൈദികര്‍ രംഗത്തുവന്നതിനുപിന്നാലെ വൈദിക സമിതി പിരിച്ചുവിടണമെന്ന ആവശ്യവുമായി കര്‍ദിനാളിനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി.
ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ സിറോ മലബാര്‍ സഭ മെത്രാന്‍ സിനഡിന് കത്തയച്ചു. അംഗീകൃത ചട്ടങ്ങളും മര്യാദകളും കാറ്റില്‍പ്പറത്തിയുള്ള പ്രവൃത്തികളാണ് വൈദിക സമിതി ചെയ്തുവരുന്നതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പകുതിയോളം വൈദികര്‍ വിട്ടുനിന്ന വോട്ടെടുപ്പില്‍ കൃത്രിമം നടന്നുവെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദിക സമിതി പിരിച്ചുവിട്ട് പുതിയ സമിതിക്കായി തെരഞ്ഞെടുപ്പ് നടത്തണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ഓശാന ഞായര്‍, ദുഃഖ വെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ നടത്തിയ പ്രസംഗം പ്രശ്‌നം കൂടുതല്‍ വഷളാക്കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കത്തയച്ചിരുന്നു. ഇതിനെതിരേയാണ് ഏതാനും വൈദികര്‍ ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്. എല്ലാ വൈദികരുടെയും നിര്‍ദേശപ്രകാരമാണ് കത്തെഴുതുന്നതെന്നാണ് വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍, കത്തെഴുതാന്‍ തങ്ങളാരും അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് ഇതിനെതിരേ രംഗത്തുവന്നിരിക്കുന്ന വൈദികര്‍ പറയുന്നത്. അതിരൂപത നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യുന്നതിന് എല്ലാ വൈദികരും ഒരുമാസത്തെ അലവന്‍സ് സംഭാവനയായി നല്‍കണമെന്നും വിദേശത്തുള്ള വൈദികര്‍ 150 യൂറോ വീതം കൊടുക്കണമെന്നും അഭ്യര്‍ഥിച്ചുള്ള മുഖ്യ സഹായ മെത്രാന്റെ കത്ത് ആലഞ്ചേരിയെ സമൂഹമധ്യത്തില്‍ കുറ്റവാളിയായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കത്തില്‍ വ്യക്തമാക്കുന്നു.
അതിരൂപതയുടെ കടബാധ്യത തീര്‍ക്കാനാണെങ്കില്‍ കോട്ടപ്പടിയിലുള്ള സ്ഥലം വില്‍ക്കുകയാണ് വേണ്ടത്. ആ സ്ഥലം വാങ്ങാന്‍ ആളുണ്ടെന്നാണ് മനസിലാകുന്നത്. എന്നാല്‍, ഇത് നടപ്പാകാതിരിക്കാന്‍ സഹായമെത്രാന്മാരെ കൂട്ടുപിടിച്ച് ഒരുപറ്റം യുവ വൈദികര്‍ ആശാസ്യമല്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരികയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം: പി.പി ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വിധി വെള്ളിയാഴ്ച 

Kerala
  •  a month ago
No Image

എല്ലാ സ്വകാര്യ ഭൂമിയും പൊതുനന്മക്കായി ഏറ്റെടുക്കാനാവില്ലെന്ന് സുപ്രിം കോടതി;  ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ഈ മാസവും സര്‍ ചാര്‍ജ്ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 19 പൈസ 

Kerala
  •  a month ago
No Image

ലോറന്‍സ് ബിഷ്‌ണോയിയുടെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ വിറ്റു, പുലിവാലു പിടിച്ച് മീഷോ

National
  •  a month ago
No Image

സാന്ദ്രാ തോമസിനെ പുത്താക്കി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍; നിയമപരമായി മുന്നോട്ടെന്ന് സാന്ദ്ര

Kerala
  •  a month ago
No Image

'മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗം' 2004 യു.പി മദ്രസാ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രിം കോടതി, അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

National
  •  a month ago
No Image

ജാതി അന്വേഷിക്കാന്‍ പി.എസ്.സിക്ക് അധികാരമില്ല- ഹൈക്കോടതി 

Kerala
  •  a month ago
No Image

'തലയില്‍ തൊപ്പി, കഴുത്തില്‍ കഫിയ; പ്രസംഗത്തില്‍ ഖുര്‍ആന്‍ സുക്തവും പ്രവാചക വചനങ്ങളും...' യു.പിയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്ത് വോട്ടു പിടിക്കാന്‍ ബി.ജെ.പി 'തന്ത്രം' ഇങ്ങനെ

National
  •  a month ago
No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago