ഒന്നാം കിരീടത്തിലേക്ക് പന്തടിച്ചു ഉറുഗ്വേ (1930)
ആദ്യ ലോകകപ്പ് ഫുട്‌ബോള്‍ 1930 ല്‍ ഉറുഗ്വെയില്‍ അരങ്ങേറി. ജൂലൈ 13 മുതല്‍ 30 വരെയായിരുന്നു ആദ്യത്തെ ലോകകപ്പ്. ഉറുഗ്വെയുടെ തലസ്ഥാനമായ മോണ്ടിവീഡിയോ ആദ്യ ലോകകപ്പ് വേദിയായി. 13 രാജ്യങ്ങള്‍, മൂന്ന് വേദികളിലായി 18 മത്സരങ്ങള്‍. മൂന്ന് ഹാട്രിക്ക് ഉള്‍പ്പെടെ 70 ഗോളുകള്‍ പിറന്നു. അര്‍ജന്റീനയെ കീഴടക്കി ഉറുഗ്വെ ആദ്യ ലോകകപ്പില്‍ മുത്തമിട്ടു. അമേരിക്കന്‍ താരമായ ബെര്‍ട്ട് പാറ്റിന്യൂഡ് ലോകകപ്പിലെ ആദ്യ ഹാട്രിക്ക് നേടി. അര്‍ജന്റീന, യൂഗോസ്ലാവ്യ, ഉറുഗ്വെ, അമേരിക്ക ടീമുകള്‍ സെമിയിലേക്ക് യോഗ്യത നേടി. സെമിഫൈനലില്‍ അര്‍ജന്റീന 6 - 1 ന് അമേരിക്കയെ തകര്‍ത്തു. ഉറുഗ്വെയും 6-1 ന്റെ വിജയവുമായി യൂഗോസ്ലാവാക്യയെ വീഴ്ത്തി ആദ്യ ലോകകപ്പിന്റെ ഫൈനലിസ്റ്റുകളായി. കലാശപ്പോരില്‍ ഉറുഗ്വേ 4-2 ന് അര്‍ജന്റീനയെ തകര്‍ത്തു പ്രഥമ ലോകകപ്പ് കിരീടം ചൂടി.
ഇറ്റാലിയന്‍ വിജയഗാഥ (1934)
1934 ല്‍ ഇറ്റലിയായിരുന്നു രണ്ടാം ലോകകപ്പിന്റെ വേദി. നാല് വന്‍കരകളില്‍ നിന്നും 16 രാജ്യങ്ങള്‍ വിശ്വകിരീടം മോഹിച്ചു ബുട്ടുകെട്ടി. മെയ് 27 മുതല്‍ ജൂണ്‍ 10 വരെ. ആകെ 17 മത്സരങ്ങള്‍. 70 ഗോളുകള്‍ പിറന്നു. മൂന്ന് ഹാട്രിക്കുകള്‍. ആഞ്ചലോ ഷിയാവിയോ (ഇറ്റലി), എഡ്മുണ്ട് കോനന്‍ (ജര്‍മ്മനി), ഓള്‍ഡ്‌റിച്ച് നെജഡ്‌ലി (ചെക്കോസ്ലോവാക്യ) ഹാട്രിക് കുറിച്ചത്. ഇറ്റലി, ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, ജര്‍മനി എന്നിവര്‍ രണ്ടാം ലോകകപ്പിലെ സെമിഫൈനലിസ്റ്റുകളായി. ഇറ്റലിയും ചെക്കോസ്ലോവാക്യയും ഫൈനനില്‍ ഏറ്റമുട്ടി. ജൂണ്‍ 10 ന് റോമിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ കിരീട പോരിന് പന്തുരുണ്ടു. ഇറ്റലി 2-1 ന് ചെക്കോസ്ലോവാക്യയെ വീഴ്ത്തി സ്വന്തം മണ്ണില്‍ ലോകകപ്പ് കിരീടം ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."