HOME
DETAILS
MAL
ചാത്തമല പൊടിഞ്ഞുതീരുന്നു അവസാന ശ്വാസംവരെ സമരം ചെയ്യാന്‍ പ്രദേശവാസികള്‍
backup
March 16 2017 | 21:03 PM
ചെമ്പേരി: ഗുരുതരമായ പാരിസ്ഥിതിക നാശനഷ്ടങ്ങള്‍ക്കിടയാക്കി കുടിയാന്മല ടൗണിനു സമീപം ചാത്തമലയില്‍ നടത്തിവരുന്ന കരിങ്കല്‍ ഖനനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മസമിതിയുടെ നേതൃത്വത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കമുള്ള പ്രദേശവാസികള്‍ എരുവേശി പഞ്ചായത്ത് ഓഫിസ് കവാടത്തില്‍ സത്യഗ്രഹസമരം നടത്തി. ചെമ്പേരി ബസ് സ്റ്റാന്റ് പരിസരത്തു ഒത്തുചേര്‍ന്ന സമരക്കാര്‍ ടൗണിലൂടെ പ്രകടനമായാണ് പഞ്ചായത്ത് ഓഫിസിനു മുന്നിലെത്തിയത്. പരിസ്ഥിതി പ്രവര്ത്തകന് അഡ്വ. വിനോദ് പയ്യട സമരം ഉദ്ഘാടനം ചെയ്തു. ജനകീയ കര്‍മസമിതി കണ്‍വീനര്‍ ജോഷി കൈപ്രംപാട്ട് അധ്യക്ഷനായി. കര്‍മസമിതി കണ്‍വീനര്‍ ബാബു പൈനാത്ത്, എരുവേശി പഞ്ചായത്തംഗം ഷൈല ജോയി വെട്ടിക്കാല്‍, ബെസ്റ്റില്‍ എളംബേശേരില്, നോബിള്‍ പൈകയില്‍, രാജു മേനാചേരില് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."