ഇരട്ടിമധുരത്തിന്റെ നിറവില്‍ രേഷ്മയും രമ്യയും
കാട്ടാക്കട : എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ അനുജത്തിക്ക് പിന്നാലെ പ്ലസ്ടുവിന് ഫുള്‍ എപ്ലസ് വാങ്ങി ചേച്ചിയും.
പേയാട് തച്ചോട്ടുകാവ് മച്ചിനാട് രേഷ്മ ഭവനില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ സന്തോഷ് കുമാറിന്റേയും ജയയുടേയും മക്കളായ രേഷ്മ സന്തോഷും രമ്യ സന്തോഷുമാണ് നാടിന് ഇരട്ടി മധുരം സമ്മാനിച്ചത്.
പേയാട് കണ്ണശ മിഷന്‍ ഹൈസ്‌കൂളില്‍ നിന്നാണ് രമ്യ ഫുള്‍ എപ്ലസോടെ പത്താം ക്ലാസ് പാസായത്.
രമ്യയുടെ മികച്ച വിജയത്തില്‍ നാടൊന്നടങ്കം സന്തോഷിച്ചിരിക്കവെയാണ് കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാ ഫലമെത്തിയത്. പേയാട് സെന്റ് സേവ്യേഴ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് ബയോളജി സയന്‍സില്‍ രേഷ്മയ്ക്കും എല്ലാം വിഷയങ്ങള്‍ക്കും എ പ്ലസ്. എസ്.എസ്.എല്‍.സിക്ക് എട്ട് എ പ്ലസ്ലായിരുന്നു രേഷ്മയ്ക്ക്. അന്ന് കൈവിട്ട ഫുള്‍ എപ്ലസ് ഇക്കുറി കൈപ്പിടിയിലൊതുക്കി രേഷ്മ. ട്യൂഷനൊന്നുമില്ലാതെയായിരുന്നു രണ്ടു പേരുടേയും തിളക്കമാര്‍ന്ന വിജയം.
ബിരുദധാരിയായ അമ്മയായിരുന്നു ഇരുവരുടെയും പഠനസഹായി. ശാസ്ത്ര വിഷയത്തില്‍ ബിരുദ പഠനമാണ് രേഷ്മയുടെ ആഗ്രഹം. രമ്യയും പ്ലസ് ടുവിന് ചേച്ചിയെ പോലെ ബയോളജി സയന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."