തീരുമാനം വേഗത്തിലാക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍
ബ്രസല്‍സ്: യൂറോപ്യന്‍ യൂനിയനില്‍ നിന്ന് മാറണമെന്നു ബ്രിട്ടനിലെ ജനങ്ങള്‍ വിധിയെഴുതിയതോടെ, അവരുടെ തീരുമാനം എത്രയും പെട്ടെന്നു നടപ്പാക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവുമായി യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ രംഗത്തെത്തി. ബ്രിട്ടന് അവരുടെ തീരുമാനം എത്രയും പെട്ടെന്നു നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യൂറോപ്യന്‍ യൂനിയന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. എന്നാല്‍ ബ്രിട്ടനിലെ ഹിതപരിശോധനാ ഫലം വേദനാജനകമാണെന്നും നേതാക്കള്‍ പറഞ്ഞു.
തീരുമാനത്തില്‍ കാലതാമസം വരുന്നത് അനിശ്ചിതത്വം വര്‍ധിപ്പിക്കുമെന്നും അതിനാല്‍ അത് എത്രയും പെട്ടെന്നു നടപ്പാക്കുകയാണ് നല്ലതെന്നും അവര്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്ക്, യൂറോപ്യന്‍ കമ്മിഷന് ചീഫ് ജീന്‍ ക്ലൗഡ് ജങ്കര്‍, യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് ലീഡര്‍ മാര്ട്ടിന് ഷല്‍സ് എന്നിവരാണ് പ്രസ്താവനയിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."