HOME
DETAILS

ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റബേസ് തയ്യാറാക്കല്‍: ഉത്തരവ് നടപ്പിലാക്കണമെന്ന്

  
backup
May 13 2018 | 03:05 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a1

 

 

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന് കീഴിലെ ഭിന്നശേഷി ജീവനക്കാരുടെ ഡാറ്റാബേസ് തയ്യാറാക്കല്‍ ശരിയായ രീതിയില്‍ ഉടന്‍ നടപ്പിലാക്കണമെന്ന് ഡിഫറന്റ്‌ലി ഏബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡി.എ.ഇ.എ) തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കടലാസിലൊതുങ്ങിയിരിക്കുകയാണ്. ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും നാളിതുവരെയായും പല ഡിപ്പാര്‍ട്ടുമെന്റുകളും ഉത്തരവ് എത്തിയിട്ട് പോലുമില്ല.
2018 ഫെബ്രുവരി 28 നു മുന്‍പ് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്.എന്നാല്‍ ഇതുവരെയും ഇതുസംബന്ധിച്ച പ്രാരംഭ നടപടികള്‍ പോലുമായിട്ടില്ലെന്ന് യോഗം വിമര്‍ശിച്ചു.
2013 ലെ സുപ്രീംകോടതി വിധി പ്രകാരം ഭിന്നശേഷിക്കാര്‍ക്കുള്ള വേക്കന്‍സികളിലെ ബാക്ക് ലോഗ് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഡാറ്റബേസ് തയ്യാറാക്കല്‍.
1995 ലെ ആക്ട് പ്രകാരം ഭിന്നശേഷിക്കാര്‍ക്ക് നിയമനം നല്‍കാനായി കണ്ടെത്തിയ തസ്തികകളില്‍ മൂന്ന് ശതമാനം റിസര്‍വേഷന്‍ പാലിച്ചിട്ടുണ്ടോ, 1996 മുതല്‍ സംവരണം ചെയ്തിട്ടുള്ള മൂന്ന് ശതമാനം തസ്തികകളിലും നിയമനം ഉറപ്പാക്കിയിട്ടുണ്ടോ എന്നിവ കണ്ടെത്താന്‍ കൂടിയായിരുന്നു വിവര ശേഖരണം.
2004 മുതല്‍ നിയമനങ്ങളില്‍ മൂന്ന് ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള ചുമതല പബ്ലിക് സര്‍വിസ് കമ്മിഷനാണ്.
എന്നാല്‍ 2004 നു മുന്‍പ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താല്‍ക്കാലികമായി ജോലി ചെയ്ത 2000 ഓളം ഭിന്നശേഷിക്കാര്‍ക്ക് 2013 ല്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സാമൂഹ്യ നീതി വകുപ്പ് നിയമനം നല്‍കിയിരുന്നു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രത്യേക ഉത്തരവിലൂടെ ഇവരുടെ സര്‍വിസ് ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പലര്‍ക്കും 10-15 വര്‍ഷം മാത്രമാണ് സര്‍വിസ്. ഇതു കണക്കിലെടുത്ത് നാമമാത്രമായ ഭിന്നശേഷി ജീവനക്കാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അവഗണന തുടരുകയാണെന്ന് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.
വഴുതയ്ക്കാട് ഗവ. വുമണ്‍സ് കോളജില്‍ കൂടിയ യോഗം ഡി.എ.ഇ.എ സംസ്ഥാന പ്രസിഡന്റ് ബിജു ടി.കെ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ വി.കെ. അധ്യക്ഷനായി. അനിത എന്‍, ബേബി കുമാര്‍ ബി, മോഹനന്‍ പി., ലതാകുമാരി ബി, ജയശങ്കര്‍ മേനോന്‍ എം.ജി, ജേസി എം.വി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  8 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  9 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  9 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  9 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago