HOME
DETAILS
MAL
കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ബോംബേറ് പ്രതിഷേധ പ്രകടനം നടത്തി
backup
March 16 2017 | 23:03 PM
നടുവണ്ണൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടാകുന്ന അക്രമം എന്തുവില കൊടുത്തും നേരിടുമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് പ്രസ്താവിച്ചു. ഉള്ള്യേരിയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലേക്കു ബോംബെറിയുകയും കോണ്‍ഗ്രസ് ഓഫിസും സ്തൂപങ്ങളും തകര്‍ക്കുകയും ചെയ്തതില്‍ ഉള്ള്യേരിയില്‍ നടത്തിയ പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമം നടത്തി ആത്മവീര്യം തകര്‍ക്കാമെന്ന് ആരും കരുതേണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി ജന. സെക്രട്ടറി എന്‍. സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ഋഷികേശന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ. പ്രവീണ്‍കുമാര്‍, നിജേഷ് അരവിന്ദ്, ടി. ഗണേഷ് ബാബു, ബാലകൃഷ്ണന് കിടാവ്, ജെയ്സല്‍ അത്തോളി, ദുല്‍ഖിഫില്‍ സംസാരിച്ചു. പെട്രോള്‍പമ്പ് പരിസരത്തുനിന്ന് പ്രകടനമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."