മോദിക്ക് കര്‍ണാടകയും പിണറായിക്ക് ചെങ്ങന്നൂരും പതനത്തിന് വഴിയൊരുക്കും: പി.കെ കുഞ്ഞാലിക്കുട്ടി
ആലപ്പുഴ: കര്‍ണാടകയിലെ പൊതുതെരഞ്ഞെടുപ്പും ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പും മോദിക്കും പിണറായിക്കും പതനത്തിലേയ്ക്കുള്ള വഴിയൊരുക്കുകയാണെന്ന് മുസ്്ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
ഒക്ടോബര്‍ 26, 27, 28 തിയതികളില്‍ മലപ്പുറത്ത് നടക്കുന്ന എം.എസ്.എഫ് വജ്ര ജൂബിലി വിദ്യാര്‍ഥി വസന്തത്തിന്റെ മുന്നോടിയായി ആലപ്പുഴയില്‍ സംഘടിപ്പിച്ച ദക്ഷിണ കേരള റാലിയുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലിസ് സംവിധാനത്തെ പോലും സിപിഎം രാഷ്ട്രീയവല്‍ക്കാരിക്കുകയാണ്. ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ശക്തികള്‍ ചെയ്ത അതേ പണിയാണ് ഇപ്പോള്‍ ഇടത് സര്‍ക്കാരും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്മാന് വി.കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ, ടി. എ അഹമ്മദ് കബീര്‍ എംഎല്‍എ, മുസ്ലിംലീഗ്സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി , എംഎസ്എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്റഫലി എന്നിവര്‍ പ്രഭാഷണം നടത്തി. മുസ്ലിംലീഗ് വൈസ് പ്രസിഡന്റ് കെ. ഇ അബ്ദുല്‍ റഹ്മാന്, ടി. എം സലിം, ബീമപ്പള്ളി റഷീദ്, ജില്ലാ ഭാരവാഹികളായ എ. എം നസീര്‍, കെ. എം അബ്ദുല്‍ മജീദ്, അഡ്വ. വി. ഇ അബ്ദുല്‍ ഗഫൂര്‍, അഡ്വ.എച്ച്. ബഷീര്‍കുട്ടി, എംഎസ് മുഹമ്മദ്, എ. എം ഹാരീത്, അസീസ് ബഡായില്‍, റഫീഖ് മണിമല, ടി. എം ഹമീദ്, എം. അന്‍സാറുദ്ദീന്‍, നൗഷാദ് യൂനിസ്, തോന്നക്കല്‍ ജമാല്‍, എംഎസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. എം ഹസൈനാര്‍, യൂത്ത്ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എസ് സിയാദ്, അഡ്വ. സുല്‍ഫിക്കര്‍ സലാം, എംഎസ്എഫ് ഭാരവാഹികളായ ഇ. ഷെമീര്‍, യൂസഫ് വല്ലാഞ്ചിറ, ഷെരീഫ് വടക്കയില്‍, ഫൈസല്‍ ചെറുകുന്നേല്‍, ഹാഷിം ബംബ്രാണി, നിഷാദ് കെ. സലീം, സല്മാന് ഹനീഫ്, കെ. എ എ അസീസ്, അല്‍ത്താഫ് സുബൈര്‍, സദ്ദാം ഹരിപ്പാട്, കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറി സി. ശ്യാംസുന്ദര്‍, വനിതാലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സീമ യഹിയ സംസാരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."