പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: സംസ്‌കാരത്തെ ചൊല്ലി സംഘര്‍ഷം
ഹരിപ്പാട്: പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് ജീവനൊടുക്കിയ പ്ലസ് ടുവിദ്യാര്‍ഥിനി സജിത (19) യുടെ മൃതദേഹം അടക്കം ചെയ്യുന്നതിനെ ചൊല്ലി സംഘര്‍ഷം. പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് പുല്ലമ്പട ഹനുമാന്‍ തറ കോളനിയിലാണ് സംഭവം നടന്നത്.
ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവത്തിന് തുടക്കം. കരുനാഗപ്പള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന ഗീതയുടെ മകളായ സജിതയെ വെള്ളിയാഴ്ച രാവിലെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കുന്നതിനായി കൊണ്ടു വന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. കുട്ടിയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച നാട്ടുകാര്‍ മൃതദേഹം കുഴിച്ചിടുവാന്‍ സമ്മതിച്ചില്ല.
തുടര്‍ന്ന് ഗ്രാമപഞ്ചായത്തംഗം ഷീമ ഹരിപ്പാട് പൊലിസില്‍ വിവരം ധരിപ്പിച്ചതിനെ സ്ഥലത്തെത്തിയ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്ന് വൈകിട്ട് ആറ് മണിയോടെ മൃതദേഹം സംസ്‌കരിച്ചു. നിര്‍ദ്ധനയായ ഗീതയ്ക്ക് മകളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള ചെലവ് താങ്ങാന്‍ ശേഷിയില്ലാത്തതിനാലാണ് കുഴിച്ചിടുവാന്‍ ശ്രമിച്ചത്. പിന്നീട് ഇവരുടെ വിരലില്‍ കിടന്ന മോതിരം പണയം വച്ചും മൃതദേഹത്തോടൊപ്പം വന്ന സഹപാഠികളുടെ കൈവശമുണ്ടായിരുന്ന പണവും ഉപയോഗിച്ചാണ് സംസ്‌കാര ചെലവുകള്‍ നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."