താമരശേരി കയ്യേലിക്കലിലെ സംഘര്‍ഷാവസ്ഥ: സര്‍വകക്ഷി യോഗം വിളിക്കണമെന്ന് യൂത്ത് ലീഗ്
താമരശേരി: താമരശേരി കയ്യേലിക്കല്‍ പ്രദേശത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കുന്നതിനും സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനുമായി പഞ്ചായത്ത് മുന്‍കൈയെടുത്ത് അടിയന്തരമായി സര്‍വകക്ഷി സമാധാനയോഗം വിളിച്ചു ചേര്‍ക്കണമെന്ന് താമരശ്ശേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
താമരശേരിയിലും പരിസര പ്രദേശങ്ങളിലും പതിറ്റാണ്ടണ്ടുകളായി നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തച്ചുടക്കാന്‍ ആരെയും അനുവദിക്കരുത്.
രാഷ്ട്രീയസംഘര്‍ഷങ്ങള്‍ കേട്ടു കേള്‍വിയില്ലാത്ത താമരശ്ശേരിയുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ രാഷ്ട്രീയനേതൃത്വം നടപടി സ്വീകരിക്കണം. പ്രദേശത്തെ പ്രശ്‌നങ്ങള്‍ തടയുന്നതില്‍ താമരശ്ശേരി പൊലിസ് പൂര്‍ണപരാജയമാണെന്നും നേരത്തെയുണ്ടണ്ടായ അക്രമസംഭവങ്ങളിലെ പ്രതികളെ ഇതുവരെ കണ്ടെണ്ടത്താനാവാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും യോഗം വിലയിരുത്തി.
യോഗം പഞ്ചായത്ത് ലീഗ് സെക്രട്ടറി എം. സുല്‍ഫീക്കര്‍ ഉദ്ഘാടനം ചെയ്തു. സുബൈര്‍ വെഴുപ്പൂര്‍ അധ്യക്ഷനായി. റഫീക്ക് കൂടത്തായി, ഷംസീര്‍ എടവലം, എം.ടി എയ്യൂബ് ഖാന്‍, ഇഖ്ബാല്‍ പൂക്കോട്, കെ.സി ഷാജഹാന്‍, അലി ഫൈസല്‍, പി.കെ ഹസന്‍ ഫാസില്‍, ഇസ്ഹാഖ് ചാലക്കര, അലി തച്ചംപൊയില്‍, മുനീര്‍ കാരാടി, ഷംസുദ്ദീന്‍ അവേലം, ജലീല്‍ തച്ചംപൊയില്‍, എന്‍.പി അന്‍വറലി, നിയാസ് ഇല്ലിപ്പറമ്പില്‍, എ.കെ ഇസ്മായില്‍, റിയാസ് അണ്ടോണ, എ.കെ.എ മജീദ്, റാഷിദ് പരപ്പന്‍പൊയില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."