'ഗള്‍ഫിലെ മലയാളി തടവുകാരുടെ മോചനത്തിനു സഹായം നല്‍കും'
കോഴിക്കോട്: തങ്ങളുടെതല്ലാത്ത കുറ്റത്താല്‍ ഗള്‍ഫിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളുടെ മോചനത്തിനുവേണ്ടി കഴിയുന്ന സഹായമെല്ലാം ചെയ്യുമെന്ന് പ്രവാസി വ്യവസായിയും യു.എ.ഇ യിലെ ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഫിറോസ് മര്‍ച്ചന്റ്. യു.എ.ഇയിലെ ജയിലുകളില്‍ കഴിയുന്നവരുടെ മോചനത്തിനു വേണ്ടി ഈ വര്‍ഷം ഏഴു കോടി രൂപ ചെലവഴിക്കുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
2008 മുതല്‍ ഇതുവരെ 20 കോടി രൂപയാണ് വിവിധ രാജ്യക്കാരുടെ മോചനത്തിനുവേണ്ടി താന്‍ ചെലവഴിച്ചത്.നിരവധി പേര്‍ വീട്ടിലെത്തിയശേഷം സഹായത്തിനു നന്ദി രേഖപ്പെടുത്തി വിളിളിക്കാറുണ്ടെന്നും മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹം പറഞ്ഞു.
ഇതുവരെ 5500 പേരെയാണ് ജയില്‍ മോചിതരാകാന്‍ സഹായിച്ചിട്ടുള്ളതെന്ന് യു.എ.ഇയിലെ പ്യുവര്‍ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ സ്ഥാപകനായ ഫിറോസ് മര്‍ച്ചന്റ് പറഞ്ഞു. ഇന്നു കോഴിക്കോട്ട് നടക്കുന്ന സ്വീകരണത്തില്‍ മലബറില്‍ നിന്ന് ആര്‍ക്കെങ്കിലും സഹായം വേണമെങ്കില്‍ തന്നെ സമീപിക്കാം. ഇതിനുവേണ്ടി സ്വീകരണ വേദിയായ ടാഗോര്‍ ഹാളില്‍ കൗണ്ടര്‍ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."