പ്രകൃതിവാതകവും ബാറ്ററിയും ഉപയോഗിച്ച് ബസ് സര്‍വിസ്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പ്രകൃതിവാതകങ്ങളും ബാറ്ററിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബസുകള്‍ സര്‍വിസ് നടത്തുന്നകാര്യം ആലോചിക്കുന്നതായി നയപ്രഖ്യാപനപ്രസംഗം വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നേരത്തേ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച നിര്‍ദേശം അടിയന്തരമായി പരിഗണിക്കാനാണു ഗതാഗത വകുപ്പിന്റെ തീരുമാനം. കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്തും.
മോട്ടോര്‍ വാഹന വകുപ്പില്‍ ആധുനികവല്‍ക്കരണത്തിന് ഊന്നല്‍നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഏഴ് സ്ഥലങ്ങളില്‍ക്കൂടി ഡ്രൈവര്‍ ടെസ്റ്റിങ്, ടാക്‌സി വെഹിക്കിള്‍ ടെസ്റ്റിങ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കും.
റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ പരിശീലിപ്പിക്കുന്നതിനായി റോഡ് സേഫ്റ്റ് കോര്‍പ്‌സ് രൂപീകരിക്കും.
ഗതാഗതവകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തിലാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ കൊണ്ടുവരും. റോഡ് സുരക്ഷയുടെ ഭാഗമായി പൊതുഗതാഗത സേവനങ്ങളില്‍ ജി.പി.എസ് ട്രാക്കിങ് സംവിധാനം സ്ഥാപിക്കും. പൊല്യൂഷന്‍ ടെസ്റ്റിങ് സെന്ററുകളെ നിരീക്ഷിക്കുന്നതിനായി കേന്ദ്രീകൃത നിരീക്ഷണ സംവിധാനം കൊണ്ടുവരും.
ഫോര്‍ട്ട് കൊച്ചി ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ അഞ്ച് രക്ഷാബോട്ടുകള്‍ വാങ്ങും. ബോട്ടുകളില്‍ ജി.പി.എസ് സംവിധാനവും ഡിസ്‌പ്ലേ സിസ്റ്റവും സ്ഥാപിക്കും.
വിശാലകൊച്ചി മേഖലയില്‍ 78 ആധുനിക ബോട്ടുകള്‍ വാങ്ങി സര്‍വിസ് നടത്താനും 38 പുതിയ ജെട്ടികള്‍ നിര്‍മിക്കാനും ഉദ്ദേശിക്കുന്നുണ്ട്. വടക്ക് ഹോസ്ദുര്‍ഗ് മുതല്‍ തെക്ക് കോവളം വരെ നീളുന്ന ഇടനാഴി മൂന്നുവര്‍ഷത്തിനുള്ളില്‍ ദേശീയ ജലപാതയായി പ്രഖ്യാപിക്കും.
വെസ്റ്റ് കോസ്റ്റ് കനാലിന്റെ വടകര-മാഹി ഭാഗവും കൊല്ലം-കോവളം ഭാഗവും കൊല്ലം തോടും വീതികൂട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."