ക്രിസ്ത്യന്‍ കോളജില്‍ പ്രിന്‍സിപ്പല്‍ നിയമനം ചട്ടവിരുദ്ധമെന്ന്
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ പുതിയ പ്രിന്‍സിപ്പലെ നിയമിച്ചത് ചട്ടങ്ങള്‍ അട്ടിമറിച്ചെന്ന് ആരോപണം. സി.എസ്.ഐ മലബാര്‍ ഇടവകയിലെ സഭാംഗങ്ങളുടെ സംഘടനയായ മലബാര്‍ ഡയോസിസ് മൂവ്‌മെന്റ് ഭാരവാഹികളാണ് വാര്‍ത്താസമ്മേളനത്തില്‍ ഗുരുതര ആരോപണങ്ങളുന്നയിച്ചത്.
കോളജിന്റെ വരവു ചിലവ് കണക്ക് സംബന്ധിച്ച് നടന്ന ഓഡിറ്റ് പരിശോധനയില്‍ 58 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ യു.ജി.സി നല്‍കിയ ഒരു കോടി രൂപയിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഇത് മറച്ചു വക്കാന്‍ വേണ്ടിയാണ് യോഗ്യതയില്ലാതിരുന്നിട്ടും ഡോ. ഗോഡ്‌വിന്‍ സാമ്രാജിനെ പ്രിന്‍സിപ്പലാക്കിയതെന്ന് ഇവര്‍ ആരോപിച്ചു. ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക്, 15 വര്‍ഷത്തെ തുടര്‍ച്ചയായ അധ്യാപക ഗവേഷണ പരിചയം, ഡോക്ടറേറ്റ്, 400 പോയിന്റ് എ.പി.ഐ സ്‌കോര്‍ എന്നിവയാണ് ഓപ്പണ്‍മെറിറ്റില്‍ പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള മിനിമം യോഗ്യത. എന്നാല്‍ മുഴുവന്‍ യോഗ്യതകളുമില്ലാതെയാണ് ഗോഡ്‌വിനെ പ്രിന്‍സിപ്പലാക്കിയത്.
ഇന്റര്‍വ്യൂ ബോര്‍ഡിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, സര്‍വകലാശാല പ്രതിനിധികള്‍, ഗവേണിംഗ് ബോഡി അംഗങ്ങള്‍ എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘം ഇതിന് കൂട്ടു നില്‍ക്കുകയായയിരുന്നു. അഴിമതിക്കാര്‍ക്ക് കൂട്ടു നില്‍ക്കുന്ന നിലപാടാണ് സി.എസ്.ഐ ബിഷപ്പ് സ്വീകരിച്ചത്. ഇതിനെതിരെ വിജിലന്‍സ്, ഗവര്‍ണര്‍, മന്ത്രി എന്നിവര്‍ക്ക് പരാതിയും ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹരജിയും നല്‍ക്കുമെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ മലബാര്‍ ഡയോസിസ് മൂവ്‌മെന്റ് സെക്രട്ടറി ജീവാനന്ദ് ജോണ്‍, പ്രസിഡന്റ് ഡേവിഡ് സാമുവല്‍ ജോസഫ്, സ്റ്റീഫന്‍ തേതോര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."