വെള്ളത്തിനായി ഒറ്റയാള്‍ പോരാട്ടം നടത്താന്‍ 63കാരന്
ചങ്ങരംകുളം: വെളളം വറ്റിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ ജലക്ഷാമം പരിഹരിക്കുന്നതിനായി ഒറ്റയാള്‍ പോരാട്ടവുമായി 63കാരന്.
ജലക്ഷാമം നേരിട്ടു കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ പുഴവെള്ളം തടയണ കെട്ടി നിര്‍ത്തി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന ആവശ്യവുമായാണ് നന്നംമുക്ക് ടിപ്പുനഗര്‍ സ്വദേശിയായ സലാഹുദ്ധീന്‍ ഹാജി എന്ന 63 കാരന് ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുന്നത്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് ഉണ്ടാവാന്‍ സാധ്യതയുളള കൊടും വരള്‍ച്ച തടയുന്നതിന് സ്വന്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ എഴുതി തയാറാക്കി ഉന്നത അധികാരികള്‍ക്ക് സമര്‍പ്പിക്കാനുളള തയ്യാറെടുപ്പിലാണ് സലാഹുദ്ധീന്‍ ഹാജി.
വീടിന് സമീപത്ത് കുടിവെള്ളം ഇല്ലാത്തവര്‍ക്ക് കുടിവെളളം എത്തിക്കുന്നതിനും ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ വെളളമെത്തിക്കുന്നതിനും മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കുന്ന സലാഹുദ്ധീന്‍ ഹാജി ഇനിയുളള കാലങ്ങള്‍ പ്രകൃതി സംരക്ഷണത്തിനും കുടിവെള്ള സംരക്ഷണത്തിനുമായി സാമൂഹ്യ ഇടപെടലുകള്‍ നടത്തി മുന്നോട്ട് പോവാനാണ് തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."