മഴയത്ത് ക്വാറി വേസ്റ്റ് തോട്ടിലേക്ക് ഒഴുകുന്നു
കൂടരഞ്ഞി: കൂമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ നിന്നുള്ള വേസ്റ്റ് കനത്തമഴയില്‍ ഒലിച്ചിറങ്ങി തോട്ടിലെ നീരൊഴുക്ക് തടസപ്പെട്ടു. പുന്നക്കടവില്‍ കൊണ്ടിട്ട ക്വാറി വേസ്റ്റാണ് കഴിഞ്ഞദിവസത്തെ മഴയില്‍ കുത്തിയൊലിച്ച് താഴ്ഭാഗത്തുള്ള തോട്ടിലടിഞ്ഞത്. ഇതുമൂലം തോട് നിറയുകയും നീരൊഴുക്ക് തടസപ്പെടുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ വേസ്റ്റ് നിക്ഷേപിക്കാന്‍ നിലവില്‍ അനുമതിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ കൂടരഞ്ഞി വില്ലേജ് ഓഫിസര്‍ രാമചന്ദ്രന്‍ വേസ്റ്റിടുന്നതിനുള്ള അനുമതിപത്രം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ ഉടമകള്‍ക്ക് കഴിഞ്ഞില്ല. ഇതേതുടര്‍ന്ന് കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം 2008 പ്രകാരം വേസ്റ്റ് തള്ളുന്നതിന് വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആര്‍.ഡി.ഒക്ക് സമര്‍പ്പിക്കുമെന്നും വില്ലേജ് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."