എസ്.വൈ.എസ് ജലബോധന കാംപയിന്‍: ഇന്ന് മസ്ജിദുകളില്‍ ഉദ്‌ബോധനവും പ്രാര്‍ഥനയും
മലപ്പുറം: വരള്‍ച്ച രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ഇന്ന് മസ്ജിദുകളില്‍ ഉദ്‌ബോധനവും പ്രാര്‍ഥനയും നടക്കും. ജല സംരക്ഷണത്തിനുള്ള ആത്മീയ വഴികള്‍ വിശ്വാസികള്‍ക്ക് മസ്ജിദുകളില്‍ നടത്തുന്ന ഉല്‍ബോധനത്തിലൂടെ കൈമാറണമെന്ന് സമസ്ത നേതാക്കള്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. സുന്നി യുവജന സംഘം ജലം അനുഗ്രഹമാണ് എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന ജല സംരക്ഷണ ബോധന കാംപയിന്‍ 22 ന് സമാപിക്കും. കാംപയിന്റെ ഭാഗമായി പത്രിക വിതരണം, ഉദ്‌ബോധനം, പ്രാര്‍ഥന തുടങ്ങി വിവിധ പരിപാടികള്‍ മഹല്ലു തലങ്ങളില്‍ നടക്കും. സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ എന്നിവര്‍ കാംപയിന്‍ വിജയിപ്പിക്കുവാന്‍ അഭ്യര്‍ഥിച്ചു.
19 ന് ആമില അംഗങ്ങള്‍ ഗൃഹ സമ്പര്‍ക്ക പരിപാടികള്‍ നടത്തും. കാംപയിന്‍ കര്‍മ പദ്ധതി ആമില അംഗങ്ങളോട് നിര്‍ദേശിക്കപ്പെട്ടവ സമ്പൂര്‍ണമായി നടപ്പിലാക്കാന്‍ ആമില അംഗങ്ങളോട് ജില്ലാ റഈസ് കെ.ടി മൊയ്തീന്‍ ഫൈസി അഭ്യാര്‍ഥിച്ചു. കഴിഞ്ഞ ദിവസം മണ്ഡലം തലങ്ങളില്‍ ഇതു സംബന്ധമായി ഖത്വീബുമാരുടെ സംഗമങ്ങള്‍ നടന്നു. നിലമ്പൂര്‍ ചുങ്കത്തറ ദാറുല്‍ ഇഹ്‌സാന്‍ വാഫി കോളജില്‍ നടന്ന ഖത്വീബ് സംഗമം സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. അസീസ് മുസ്‌ലിയാര്‍ മൂത്തേടം അധ്യക്ഷനായി. ഹാജി കെ. മമ്മദ് ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.പി അബ്ദുല്ല മുസ്‌ലിയാര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, എ.പി യഅ്ഖൂബ് ഫൈസി, അമാനുല്ല ദാരിമി, പറമ്പില്‍ ബാവ, കെ.ടി കുഞ്ഞാന്‍ പ്രസംഗിച്ചു. അബ്ദുല്‍ കരീം ബാഖവി ഇരിങ്ങാട്ടിരി പ്രമേയ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സലീം എടക്കര സ്വാഗതവും എം.എ സിദ്ദീഖ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു. മലപ്പുറം സുന്നി മഹലില്‍ നടന്ന മലപ്പുറം മണ്ഡലം ഖത്വീബ് സംഗത്തില്‍ ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ അധ്യക്ഷനായി. എന്‍.വി മുഹമ്മദ് ബാഖവി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."