ഇടത് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനം യു.ഡി.എഫ് വഞ്ചനാ ദിനമായി ആചരിക്കും
പാലക്കാട് : ഇടതുമുന്നണി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനമായ മെയ് 18ന് യു.ഡി.എഫ് വഞ്ചനാദിനമായി ആചരിക്കും. എല്ലാ മേഖലകളിലും തികഞ്ഞ പരാജമായി മാറിയ സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിച്ച് ജില്ലയിലെ 12 കേന്ദ്രങ്ങളില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.
പാലക്കാട് നിയോജക മണ്ഡലം കമ്മിറ്റി കോളജ് റോഡിലെ ഇറിഗേഷന്‍ ഓഫീസിനു മുന്നില്‍ നടത്തുന്ന കൂട്ടായ്മ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ സര്‍ക്കാരിനെതിരായ കുറ്റപത്രം അവതരിപ്പിച്ച് മുഖ്യപ്രഭാഷണം നടത്തും.
പട്ടാമ്പിയില്‍ മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം, ഡി.സി.സി വൈസ് പ്രസിഡന്റ് കെ.എസ്.ബി.എ തങ്ങള്‍, തൃത്താലയില്‍ മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി ബാലചന്ദ്രന്‍, വി.ടി ബലറാം എം.എല്‍.എ, കോങ്ങാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍, മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം എസ് നാസര്‍, ഷൊര്‍ണൂരില്‍ മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി മരയ്ക്കാര്‍ മാരായമംഗലം, ഡി സി സി ജനറല്‍ സെക്രട്ടറി ഒ വിജയകുമാര്‍, ഒറ്റപ്പാലത്ത് മുസ്്‌ലിംലീഗ് ജില്ലാ ട്രഷറര്‍ പി എ തങ്ങള്‍, കെ പി സി സി നിര്‍വാഹക സമിതിയംഗം വി ഹരിഗോവിന്ദന്‍, മണ്ണാര്‍ക്കാട് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ, കെ പി സി സി സെക്രട്ടറി പി ജെ പൗലോസ്, ചിറ്റൂരില്‍ മുന്‍ എം എല്‍ എ കെ അച്യുതന്‍, ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ബി രാജേന്ദ്രന്‍ നായര്‍, ആലത്തൂരില്‍ മുന്‍ എം.പി വി.എസ് വിജയരാഘവന്‍, മുസ്്‌ലിലീഗ് ജില്ലാ സീനിയര്‍ വൈസ് പ്രസിഡന്റ് എം.എം ഹമീദ്, മലമ്പുഴയില്‍ കെ പി സി സി സെക്രട്ടറി സി ചന്ദ്രന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ടി എം ചന്ദ്രന്‍, തരൂരില്‍ മുന്‍ മന്ത്രി വി സി കബീര്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വി ഡി ജോസഫ് എന്നിവര്‍ യഥാക്രമം ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും.
എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി വഞ്ചനാപരമായ നിലപാട് സ്വീകരിച്ച സര്‍ക്കാരിനെതിരായ പ്രതിഷേധ പരിപാടി വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ എ രാമസ്വാമി, കണ്‍വീനര്‍ സി എ എം എ കരീം എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."