അയഡിന്‍ ഉപ്പിനെതിരേ ഒറ്റയാള്‍ പോരാട്ടം
പലക്കാട്: കാലങ്ങളായി മലയാളികള്‍ ഉപയോഗിച്ചു വരുന്ന അയഡിന്‍ ഉപ്പുകളുടെ ദൂഷ്യഫലങ്ങള്‍ക്ക് എതിരായി ഒറ്റയാള്‍ പോരാട്ടം നയിക്കുകയാണ് കൊടുവായൂര്‍ സ്വദേശി സതീശന്‍ കുട്ടി വൈദ്യന്‍. ഉപ്പില്‍ചേര്‍ത്തിട്ടുളള പൊട്ടാസ്യം അയഡിന്റെ പാര്‍ശ്വഫലം മൂലമാണ് ഇന്ന് വന്ധ്യതയും അവയവ തകരാറുകളും പലതരം ക്യാന്‍സറുകളും വര്‍ധിക്കാന്‍ കാരണം. ശാരീരികവളര്‍ച്ചക്കും, ബുദ്ധിവികാസത്തിനും, മാനസിക സ്വസ്തിക്കും നാം കഴിക്കുന്ന ആഹാരത്തില്‍ ഒരു നിശ്ചിത അളവ് അയഡിന്‍ ആവശ്യമാണ്. എന്നാല്‍ ഇന്ന് നമുക്കു ലഭിക്കുന്ന ഉപ്പില്‍ അയഡിന്റെ അംശം വളരെ കൂടുതലാണ്. ഇത്് ശരീരത്തില്‍ വളരെയേറെ ദോഷം ഉണ്ടാക്കും. ഒരു പ്രദേശത്ത് അയഡിന്റെ കുറവ് ഉണ്ടായി എന്ന് പറഞ്ഞ് രാജ്യത്തുളള മുഴുവന്‍ ജനങ്ങളും അയഡിന്‍ ഉപ്പ് കഴിക്കണമെന്നു പറയുന്നത് ശരിയാണോ എന്ന് ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തികാട്ടുന്നത്.
രണ്ടായിരത്തിലാണ് സതീശന്‍ കുട്ടി വൈദ്യര്‍ അയഡിന്‍ ചേര്‍ത്ത ഉപ്പിനെതിരെ ഒറ്റയാള്‍ പോരാട്ടത്തിന് തുടക്കം കുറിച്ചത്. അയഡിന്റെ കുറവുകൊണ്ടുളള ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തതാണ്. ഈ പ്രശ്‌നങ്ങളെക്കുറച്ച് ശാസ്ത്രീയമായി പഠിക്കുകയും വര്‍ഷങ്ങളായി ഗവേഷണം നടത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് അയഡിന്‍ ചേര്‍ത്ത ഉപ്പ്് നാം ഉപയോഗിക്കുന്നത്. നാം കഴിക്കുന്ന അയഡിനില്‍ ആവശ്യത്തിലധികമുള്ളവ മൂത്രത്തില്‍ കൂടി പുറത്തുപോകുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. മരുന്നിനോടൊപ്പം സാധാരണ ഉപ്പ് കഴിക്കുന്നവരുടെ അസുഖം പെട്ടന്ന് സുഖപ്പെടുന്നു എന്ന വിവരം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഈ കാര്യം അംഗീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറായില്ല. 2005 ല്‍ ഇന്ത്യ ഗവണ്‍മന്റെ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ അയഡൈസ് ചെയ്യാത്ത ഉപ്പിന്റെ വില്‍പന നിരോധിച്ചു. ആറുമാസത്തിലേറെ അയഡൈസ്് ചെയ്ത ഉപ്പ് സൂക്ഷിച്ചു വയ്ക്കരുത് എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇന്ന് ഒരു വര്‍ഷമാണ് ഉപ്പിന്റെ കാലാവധി.
ചെറിയ ഭക്ഷ്യ തട്ടുകടകള്‍ പരിശോധന നടത്തി നിയമ നടപടി എടുക്കുന്ന ഉദ്യേഗസ്ഥര്‍ എന്തുകൊണ്ട് റോഡ് സൈഡിലും കടകള്‍ക്ക് വെളിയിലും സംഭരിച്ചു വക്കുന്ന അയഡിന്‍ ഉപ്പിന്റെ ചാക്കുകള്‍ കാണാതെ പോകുന്നു. ഇന്ത്യയില്‍ കേരളം ഒഴികെയുളള എല്ലാ സംസ്ഥാനങ്ങളിലും അയഡിന്‍ ചേര്‍ത്ത ഉപ്പ് നിരോധിച്ചിട്ടുണ്ട്.
ജില്ലാമെഡിക്കല്‍ ഓഫീസര്‍ ,കലക്ടര്‍ ,ആരോഗ്യമന്ത്രിമാര്‍,കേന്ദ്രത്തിലെ ആരോഗ്യവകുപ്പ് മന്ത്രിമാര്‍ ,ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കത്തയച്ചും നേരില്‍ കണ്ടു നിവേദനം നല്‍കിയും ഫല മില്ല.എല്ലാവരും അയഡിന്‍ ചേര്‍ത്ത ഉപ്പു വില്‍ക്കുന്ന കുത്തക കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു കാലത്തു ഗാന്ധിജി ഉപ്പുകുറുക്കി സത്യാഗ്രഹം നടത്തിയ നാട്ടില്‍
ജനങ്ങളെ മുഴുവന്‍ കാന്‍സര്‍ രോഗികളും, മറ്റു രോഗികളുമാക്കുന്ന അയഡിന്‍ ചേര്‍ത്ത ഉപ്പാണ് നാമെല്ലാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. കല്ല്് ഉപ്പിനെക്കുറിച്ച് ആരോഗ്യവകുപ്പിലെ ഉയര്‍ന്ന ഡോക്ടര്‍മാരോട് വിവരാവകാശം ചോദിക്കുമ്പോള്‍ കിട്ടുന്ന ഉത്തരം വേറൊന്നാണ് കടല്‍ വെള്ളത്തില്‍ നിന്നും നേരിട്ട് എടുക്കുന്ന കല്ലുപ്പില്‍ മണ്ണ് അടിയുന്നതിനാല്‍ അത് ശരീരത്തിന് ദോഷകരമാണെന്ന അഭിപ്രായത്തിനപ്പുറം അതുമൂലം ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് വ്യക്തമായിപറയാന്‍ ഡോക്ടര്‍മാരും തയാറാവുന്നില്ലെന്നാണ് സതീശന്‍ കുട്ടി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."