നിലമ്പൂരിലെ ചലച്ചിത്രമേളയില്‍ കമല്‍ പങ്കെടുക്കരുതെന്ന് കലക്ടര്‍
നിലമ്പൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരില്‍ ഇന്ന് ആരംഭിക്കുന്ന ഐ.എഫ്.എഫ്.കെ പ്രാദേശിക ചലച്ചിത്രമേളയില്‍ സംവിധായകന് കമല്‍ പങ്കെടുക്കരുതെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ നോട്ടിസ് നല്കി. കേരള ചലച്ചിത്ര അക്കാദമി ചെയര്മാന് കൂടിയായ കമല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് കാണിച്ച് മുസ്ലിം ലീഗ് നേതാവ് കെ. എന്‍. എ ഖാദര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി. എന്നാല്‍ നിലമ്പൂരിലെ ചലച്ചിത്രമേളയില്‍ താന്‍ പങ്കെടുക്കുമെന്ന് കമല്‍ അറിയിച്ചതായി സംഘാടക സമിതി ഭാരവാഹികളും പറഞ്ഞു.
മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കമല്‍ എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയാകുമെന്ന് പ്രചാരണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ലീഗിന്റെ പരാതിയെന്നതും ശ്രദ്ധേയമാണ്. അതേസമയം താന്‍ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാട് കമല്‍ വ്യക്തമാക്കുകയും ചെയ്തു. മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പെരുമാറ്റചട്ടം ജില്ലയില്‍ മൊത്തം ബാധിക്കില്ലെന്നും ചിലര്‍ വാദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."