ചരിത്ര രചനയില്‍ മുസ്‌ലിം വിരുദ്ധത ശക്തിപ്പെടുന്നു: ഡോ. കെ.കെ. എന്‍ കുറുപ്പ്
തിരൂരങ്ങാടി: കേരളീയ ചരിത്ര രചനയില്‍ മുസ്‌ലിം വിരുദ്ധത ശക്തിപ്പെടുന്നതായി പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വി.സിയുമായ ഡോ. കെ. കെ. എന്‍ കുറുപ്പ്. സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി രചിക്കപ്പെട്ട കൊളോണിയല്‍ രചനകള്‍ അംഗീകൃത ചരിത്രത്തിന്റെ ഭാഗമാക്കുന്നത് ഇത്തരക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ യു. ജി വിദ്യാര്‍ഥി യൂനിയന്‍ 'അസാസ്' സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞാലിമരക്കാരടങ്ങുന്ന സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനകള്‍ നിഷേധിച്ചുകൊണ്ടുള്ള പുതിയ ചരിത്രാഖ്യാനങ്ങള്‍ അസംബന്ധമാണ്. നിലപാടുകളിലൂന്നിയുള്ള ചരിത്ര രചനക്ക് പകരം യാഥാര്‍ഥ്യങ്ങളെ പുറത്തെത്തിക്കാന്‍ പുതിയകാല ചരിത്രകാരന്മാര്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാപ്പിള ചരിത്രവുമായി ബന്ധപ്പെട്ട് അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിക്കുകയും ചെയ്തു. സമാപന സെഷനില്‍ മാപ്പിളപ്പാട്ടിന്റെ ഗതിവിഗതികള്‍ എന്ന വിഷയത്തില്‍ പ്രമുഖ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ വിഷയാവതരണം നടത്തി. സാലിം ഹുദവി ഇരങ്ങാട്ടിരി, അബ്ദുസ്സലാം ബാഖവി ഒഴുകൂര്‍, മന്‍സൂര്‍ ഹുദവി പയ്യനാട്, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, ശാഫി ഹുദവി ചെങ്ങര സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."