മികവുയര്‍ത്താന്‍ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും: മന്ത്രി
കണ്ണൂര്‍: രോഗീപരിചരണത്തിലും മറ്റ് ആരോഗ്യ പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തുന്നതിനായി സംസ്ഥാനത്തെ നഴ്സുമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.കെ ശൈലജ. സംസ്ഥാനതല നഴ്സിങ് ദിനാചരണം കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ നിലവാരത്തില്‍ തകര്‍ച്ച നേരിടുന്നതായി മന്ത്രി അഭിപ്രായപ്പെട്ടു.
നഴ്സുമാരുടെ രണ്ട് ഷിഫ്റ്റ് സമ്പ്രദായം മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. മികച്ച നഴ്സുമാര്‍ക്കുളള സംസ്ഥാന ജില്ലാതല അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു.
മന്ത്രി രാമചന്ദ്രന് കടന്നപ്പളളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, കലക്ടര്‍ മീര്‍ മുഹമ്മദലി, ഡോ. ആര്.എല്‍ സരിത, ഡോ. നാരായണ നായക്, അഡ്വ. ലിഷ ദീപക്, ഡോ. കെ.വി ലതീഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."