HOME
DETAILS

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഒത്തുതീര്‍ന്നു

  
backup
March 17 2017 | 03:03 AM

%e0%b4%9c%e0%b5%82%e0%b4%a8%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a1%e0%b5%8b%e0%b4%95%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f-2


തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ നടപ്പാക്കിയ മൂന്നുവര്‍ഷത്തെ ബോï് വ്യവസ്ഥ സംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മെഡിക്കല്‍ പി.ജി ഡോക്ടര്‍മാര്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്.
ബുധനാഴ്ച ഉച്ചക്ക് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. തുടര്‍ന്ന് രാത്രി പി.ജി അസോസിയേന്‍ സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് തീരുമാനം അംഗീകരിക്കുകയും ഇതു സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്നും ധാരണയിലെത്തി. അതിന്റെ അടിസ്ഥാനത്തില്‍ രേഖാമൂലമുള്ള ഉറപ്പ് വ്യാഴാഴ്ച ഉച്ചയോടെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചതെന്ന് പി.ജി അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
അതേസമയം, സമിതി റിപ്പോര്‍ട്ട് അനുകൂലമല്ലെങ്കില്‍ സമരമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. മെഡിക്കല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്‌സ് പൂര്‍ത്തിയാക്കിയതിനുശേഷം മൂന്നുവര്‍ഷം സര്‍ക്കാര്‍ തലത്തില്‍ സേവനം വേണമെന്ന ബോï് ഒഴിവാക്കാത്തതിനെതിരെയാണ് പി.ജി അസോസിയേഷന്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
പി.ജി കോഴ്‌സ് കഴിഞ്ഞും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കി പുതിയ പ്രോസ്‌പെക്ടസ് പുറത്തിറക്കിയെങ്കിലും കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ അത് ഒഴിവാക്കിയിരുന്നു. എന്നാല്‍ പി.ജി വിദ്യാര്‍ഥികളുടെ പ്രശ്‌നം അനുഭാവപൂര്‍വം പരിഹരിച്ചുവെന്നും ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും സര്‍ക്കാര്‍ പി.ജി അസോസിയേഷന്‍ പ്രതിനിധികളെ അറിയിച്ചിട്ടുï്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം;  ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

Kerala
  •  a month ago