ചൈനയുമായി 65 മില്യണ്‍ ഡോളറിന്റെ കരാറില്‍ സഊദി ഒപ്പുവച്ചു
ബെയ്ജിങ്: ചൈനയുമായി 65 മില്യണ്‍ ഡോളറിന്റെ കരാറില്‍ സഊദി ഒപ്പുവച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കരാറുകളില്‍ ഒപ്പുവച്ചതെന്ന് സല്മാന് രാജാവ് വ്യക്തമാക്കി. സഊദിയിലെ എണ്ണ കമ്പനിയായ അരാംകോയും ചൈനീസ് നോര്‍ത്ത് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പും തമ്മിലും ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഇതുപ്രകാരം ചൈനയിലെ കെമിക്കല്‍ പ്ലാന്റുകളില്‍ പ്രവര്‍ത്തിക്കാന്‍ കമ്പനിക്ക് സാധിക്കും. സഊദി ബേസിക്ക് ഇന്‍ഡസ്ട്രീസ് കോര്‍പ്, സിനോപെക് എന്നീ കമ്പനികള്‍ ഇരുരാജ്യങ്ങളിലുമായി പെട്രോകെമിക്കല്‍ പദ്ധതികള്‍ ആരംഭിക്കും. റഷ്യയുമായുള്ള ഇടപാടുകള്‍ നഷ്ടമായ ശേഷം സാമ്പത്തിക മേഖലയില്‍ കുതിപ്പുണ്ടാക്കുന്നതിന്റെ ഭാഗമായാണ് ചൈനയുമായുള്ള സഊദിയുടെ പദ്ധതികളെന്ന് സൂചനയുണ്ട്.
പ്രധാനമായും ചൈനയുമായുള്ള എണ്ണ വിപണനമാണ് സഊദി ലക്ഷ്യമിടുന്നത്. ചൈനയിലെ ഏറ്റവും വലിയ എണ്ണ കമ്പനികളുമായി ചേര്‍ന്നാണ് സഊദിയുടെ പ്രവര്‍ത്തനം. മധ്യേഷ്യന്‍ രാഷ്ട്രങ്ങളില്‍ ചൈനയ്ക്കും ഏഷ്യന്‍ മേഖലയില്‍ സഊദിക്കും കരാറിന്റെ ഗുണം ലഭിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."