HOME
DETAILS

പൂരനഗരി ഇനി മുതല്‍ വൈ ഫൈ നഗരം

  
backup
June 25 2016 | 18:06 PM

%e0%b4%aa%e0%b5%82%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%88-%e0%b4%ab%e0%b5%88-%e0%b4%a8

തൃശൂര്‍: സാംസ്‌ക്കാരിക കേരളത്തിന്റെ തലസ്ഥാനമായ തൃശൂര്‍ പൂര നഗരി ഇനി മുതല്‍ വൈ-ഫൈ നഗരിയായി. തൃശൂര്‍ കോര്‍പ്പറേഷനെ വൈ-ഫൈ നഗരമാക്കിയുള്ള പ്രഖ്യാപന പരിപാടി സഹകരണ മന്ത്രി എ.സി മൊയ്തീന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു.  മന്ത്രി വി.എസ് സുനില്‍കുമാര്‍ മുഖ്യാതിഥിയായി. ഒരേ സമയം സാധാരണക്കാരന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ആധുനികതയോടൊപ്പം സഞ്ചരിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം വൈ-ഫൈ വല്‍ക്കരണമെന്ന് മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
വിവര സാങ്കേതിക വിദ്യ നിത്യ ജീവിതത്തിന്റെ ഭാഗമായി മാറുന്ന കാലത്ത് ഇത്തരം സൗകര്യങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറി കെ.എം ബഷീര്‍ പദ്ധതി വിശദീകരിച്ചു. വിവര സാങ്കേതികവിദ്യാ വളര്‍ച്ചയുടെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്കു കൂടെ സൗജന്യമായി ലഭ്യമാക്കുകയാണ് വൈ-ഫൈ വല്‍ക്കരണത്തിലൂടെ തൃശൂര്‍ കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്.
ജന-മരണ രജിസ്‌ട്രേഷന്‍, വിവാഹ രജിസ്‌ട്രേഷന്‍, നികുതി അടക്കല്‍ തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ ലൈന്‍ ആയി നടത്താന്‍ അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നത്. ഇന്റര്‍നെറ്റ് പൊതു വിവരങ്ങള്‍, സര്‍ക്കാര്‍-സര്‍ക്കാരിതര സേവനങ്ങള്‍ വൈ-ഫൈ വഴി ലഭ്യമാക്കുന്നതിലൂടെ സേവനങ്ങള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും കാര്യങ്ങള്‍ പെട്ടന്ന് നടപ്പാക്കാനും സാധ്യമാകുന്നു.
തൃശൂര്‍ നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് കോര്‍പ്പറേഷനാവശ്യമായ സഹകരണങ്ങള്‍ ചെയ്യുമെന്ന് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍ അധ്യക്ഷയായി. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, വിവിധ സ്റ്റാന്റിങ് കമ്മിറ്റി ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ മറ്റു ജന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു. നഗരാസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ എം.ആര്‍ റോസിലി സ്വാഗതവും കൗണ്‍സിലര്‍ അനൂപ് കരിപ്പാല്‍ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  an hour ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago