നാലു സംസ്ഥാനങ്ങളില്‍ കനത്ത മഴയും കാറ്റും; 41 മരണം
ബംഗാള്‍, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ ശക്തമായ ഇടിമിന്നല്‍
ഡല്‍ഹിയില്‍ പൊടിക്കാറ്റ് രൂക്ഷം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ കനത്ത കാറ്റിലും മഴയിലും 41 മരണം. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളിലാണ് കനത്ത കാറ്റും മിന്നലും മഴയും നാശം വിതച്ചത്. ബംഗാളില്‍ 12 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇടിമിന്നലേറ്റ് ഉത്തര്‍പ്രദേശില്‍ 18 പേരും ആന്ധ്രാപ്രദേശില്‍ ഒന്‍പതു പേരും മരിച്ചു. നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ഡല്‍ഹിയില്‍ കനത്ത പൊടിക്കാറ്റില്‍ രണ്ടു പേര് മരിച്ചു. 18 പേര്‍ക്ക് പരുക്കേറ്റു. തലസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട 70ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.
പൊടിക്കാറ്റ് രൂക്ഷമായി അന്തരീക്ഷം ഇരുണ്ടതുമൂലം ഗതാഗത സംവിധാനം താറുമാറായി. ഇന്നലെ ഉച്ചയ്ക്കുശേഷമാണു മഴയും പൊടിക്കാറ്റും അനുഭവപ്പെട്ടത്. നേരെത്ത തന്നെ ഡല്‍ഹിയിലും അയല്‍സംസ്ഥാനങ്ങളിലും കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളയായി കേന്ദ്ര കാലാവസ്ഥാ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."