പൊലിസിന്റെ പരിശീലന രീതിയില്‍ മാറ്റം വേണം- മുഖ്യമന്ത്രി
മലപ്പുറം: സംസ്ഥാന പൊലിസിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയും വിമര്‍ശനവും ശ്കതമാവുന്നതിനിടെ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത്. പൊലിസില്‍ മാറേണ്ട ചിലതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചൂണ്ടിക്കാട്ടി. പൊലിസ് സത്യപ്രതിജ്ഞയിലെ കാര്യങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ജനങ്ങള്‍ക്ക് പൊലിസ് ബുദ്ധിമുട്ട് ഉണ്ടാക്കരുത്. മാനുഷിക മുഖം കാത്തു സൂക്ഷിക്കാന്‍ പൊലിസിനാകണം. അതേസമയം, കുറ്റവാളികളോട് കര്‍ശന സമീപനം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലിസിന്റെ പരിശീലന രീതിയില്‍ മാറ്റം വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊലിസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ച ഒറ്റപ്പെട്ട സംഭവമാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇത്തരം സംഭവങ്ങള്‍ പൊലിസ് സേനക്ക് കളങ്കമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി. പൊലിസ് ചെയ്യേണ്ടത് ചെയ്യുകയും ഒഴിവാക്കേണ്ടത് ഒഴിവാക്കുകയും വേണം. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."