തസ്രാക്ക് കാഴ്ച്ചകള്‍: കഥാപാത്രങ്ങള്‍ക്ക് ശില്‍പങ്ങളിലൂടെ പുനര്‍ജന്മം
പാലക്കാട്: 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ കഥാപാത്രങ്ങള്‍ക്ക് ശില്‍പ്പങ്ങളിലൂടെ പുനര്‍ജനിച്ചു. നോവലിലൂടെ വായനക്കാരുടെ മനസില്‍ പുനര്‍ജനിച്ച കഥാപാത്രങ്ങളായ അളളാപ്പിച്ച മൊല്ലാക്ക, മൈമുന, അപ്പുക്കിളി, കുപ്പുവച്ഛന്‍, കുട്ടാടന്‍ പൂശാരി, രവി, മൈമുന, അപ്പുക്കിളി, കുഞ്ഞാമിന, മുങ്ങാംകോഴി, തുമ്പികള്‍, പല്ലികള്‍, കരിമ്പനകള്‍ തുടങ്ങിയ കഥാപാത്രങ്ങളെയും കോര്‍ത്തിണക്കിയ നൂറ്റിയെട്ട് ശില്‍പങ്ങള്‍ക്കാണ് ജീവന്‍ പകര്‍ന്നത്്.
ഇതിലൂടെ കാഴ്ചക്കാരനു ലഭിക്കുന്നത് നോവലിന്റെ ദൃശ്യാനുഭവമാണ്. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പും ലളിത കലാ അക്കാദമിയും സംയുക്തമായി ഒ.വി വിജയന്‍ സ്മാരകത്തിലാണ് ശില്‍പവനം സ്ഥാപിച്ചത്. പാലക്കാട് ഡി.ടി.പി.സി സംഘടിപ്പിച്ച ശില്‍പകലാ ക്യാംപില്‍ പ്രശസ്ത ശില്‍പി വി.കെ രാജന്റെ നേതൃത്തിലാണ് ജോണ്‍സ് മാത്യു, ഹോചിമിന്‍, ജോസഫ് എം. വര്‍ഗീസ് എന്നിവരുടെ കാഴ്ചപ്പാടുകളിലെ ഖസാക്കും കഥാപാത്രങ്ങളും കല്ലില്‍ സൃഷ്ടിക്കപ്പെട്ടത്. തസ്രാക്കിന്റെ ഗ്രാമകവാടം അലങ്കരിക്കുന്നതിനാണ് ശില്‍പങ്ങള്‍ പണികഴിപ്പിച്ചത് എങ്കിലുംകല്ലില്‍ കൊത്തിയ ശില്‍പങ്ങളുടെ വലിപ്പം കവാടത്തിനു ഭീഷണിയാവുമെന്നതിനാല്‍ വര്‍ഷങ്ങളോളം പാലക്കാട് ഡി.ടി.പി.സി ഓഫിസിന് പിന്നില്‍ ഉപയോഗശൂന്യമായ നിലയില്‍ ശില്‍പങ്ങള്‍ തള്ളപെട്ടു.
രണ്ടുവര്‍ഷം മുന്‍പ് തസ്രാക്കിലെ ഒ.വി വിജയന്‍ സ്്മാരകത്തില്‍ ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ ശില്‍പവനം സ്ഥാപിക്കുകയായിരുന്നു. മലയാള സാഹിത്യത്തിന് അതുല്യ സംഭാവന നല്‍കിയ ഒ.വി വിജയന്റെ ആദ്യ നോവല്‍ 'ഖസാക്കിന്റെ ഇതിഹാസ'ത്തിലെ ഭൂമികയാണ് പാലക്കാട് കിണാശ്ശേരിക്കടുത്ത് സ്ഥിതി ച്ചെയ്യുന്ന തസ്രാക്ക്. കൊത്തിവച്ച ശില്‍പങ്ങളടങ്ങിയ കവാടമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത്. ഇതിഹാസങ്ങളായ രാമായണം മഹാഭാരതത്തിനു ശേഷം ഒരു സാഹിത്യ സൃഷ്ടിയിലെ കഥാപാത്രങ്ങളെ ശില്‍പങ്ങളാക്കുന്നത് ഖസാക്കിന്റെ ഇതിഹാസത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."