ട്രാക്കിന്റെ ചുവടുവയ്പ് മഹനീയം: മന്ത്രി കെ. രാജു
കൊല്ലം: അപകട രക്ഷാമേഖലകളിലെ ട്രാക്കിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്നു വനംമന്ത്രി കെ. രാജു. ട്രാക്കിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ചു വരെ നടക്കുന്ന അപകട രക്ഷാവര്‍ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബിഷപ്പ് ജെറോം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഹരിതകേരളം പദ്ധതിയിലുള്‍പ്പെടെ വിവിധങ്ങളായ സര്‍ക്കാര്‍ സംരംഭങ്ങളില്‍ ട്രാക്ക് വോളന്റിയേഴ്‌സ് സഹകരിക്കുന്നുണ്ട്. അനുകമ്പ കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തില്‍ ട്രാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ട്രാക്ക് നടപ്പാക്കുന്ന റോഡ് ഷോയുടെയും വീഡിയോ വോളിന്റെയും ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വഹിച്ചു.
വി രാജേന്ദ്രബാബു അധ്യക്ഷത വഹിച്ചു. ട്രാക്ക് പ്രസിഡന്റ് കൊല്ലം ആര്‍.ടി.ഒ ആര്‍ തുളസീധരന്‍പിള്ള, സെക്രട്ടറി എം.വി.ഐ ആര്‍ ശരത്ചന്ദ്രന്‍, വൈസ് പ്രസിഡന്റ് റിട്ട. ആര്‍.ടി.ഒ പി. എ സത്യന്‍, ബെര്‍ണഡോസ് പൗലോസ്, എല്‍ സുഗതന്‍, പ്രൊഫസര്‍ പ്രവീണ്‍, ഫയര്‍ ഓഫിസര്‍ ഹരികുമാര്‍, ട്രാക്ക് ജോയിന്റ് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീട്, സന്തോഷ് തങ്കച്ചന്‍, റോണാ റിബെയ്‌റോ, ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, പ്രിന്‍സ് എബ്രഹാം എന്നിവര്‍ സംസാരിച്ചു. അപകടരക്ഷ ഉദ്ഘാടനയോഗത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ജോര്‍ജ് തോമസ്, റമീസ്, ഷഫീക്, ശ്രീധര്‍ലാല്‍, ആന്‍സന്‍, അഭിജിത് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."