സുകുമാര്‍ അഴീക്കോട് പ്രഭാഷണകലയെ ജനകീയമാക്കി: കല്‍പ്പറ്റ നാരായണന്‍
കോഴിക്കോട്: പ്രഭാഷണ കലയുടെ സൗന്ദര്യം ജനങ്ങളിലേക്കെത്തിക്കുന്നതില്‍ ഡോ. സുകുമാര്‍ അഴീക്കോട് വഹിച്ച പങ്ക് വലുതാണെന്ന് ഡോ. കല്‍പ്പറ്റ നാരായണന്‍. ഡോ. സുകുമാര്‍ അഴീക്കോടിന്റെ 92- ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് തത്വമസി സാംസ്‌കാരിക അക്കാദമി സംഘടിപ്പിച്ച സാഹിത്യോത്സവം കാവ്യസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവി തെങ്ങമം ഗോപകുമാര്‍ അധ്യക്ഷനായി. എ.കെ അബ്ദുല്‍ ഹക്കിം, ഉമാദേവി സംസാരിച്ചു. രഘുനാഥന്‍ കുളത്തൂര്‍, കുറത്തിയാടന്‍ പ്രദീപ്, സുനിത പ്രമോദ് , കുണ്ടറ ശശിധരന്‍, ദീപിക രഘുനാഥന്‍, ത്രേസ്യ ഡയസ്, സതീശന്‍ കോവിലകം, വരദേശ്വരി, രതീദേവി, ശിവസുതന്‍ കരുനാഗപ്പള്ളി, ഷംസു പുമ, ഷൈജു രവീന്ദ്രന്‍, കണ്ണന്‍ പൂത്താണി, തെങ്ങമം ഗോപകുമാര്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി. ഡോ. പി.വി സുനിത, ഒ.പി സുധീഷ്, ജോയി എബ്രഹാം, മുരളീധരന്‍ വലിയവീട്ടില്‍, ജോസ് കല്ലട, ശ്രീജ വാര്യര്‍, ഉമാദേവി എന്നിവര്‍ വിവിധ പുസ്തകങ്ങള്‍ പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."