HOME
DETAILS

ഹൃദയശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനം: ഇ.കെ മഹ്മൂദ് മുസലിയാര്‍

  
backup
June 25 2016 | 23:06 PM

%e0%b4%b9%e0%b5%83%e0%b4%a6%e0%b4%af%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b4%a8%e0%b5%81%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%bf

എസ്.കെ.എസ്.എസ്.എഫ് ജില്ലാതല റമദാന്‍ പ്രഭാഷണം


കാസര്‍കോട്: ഹൃദയശുദ്ധിയാണ് മനുഷ്യ വിജയത്തിന്റെ അടിസ്ഥാനമെന്നും അതിനുള്ള തയാറെടുപ്പാണ് നാം ചെയ്യേണ്ടതെന്നും നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസലിയാര്‍. 'സഹനം സമരം സമര്‍പ്പണം' എന്ന വിഷയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്തു സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ട്രഷറര്‍ ഹമീദ് ഹാജി ചൂരി അധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് സ്വാഗതം പറഞ്ഞു. സ്വാലിഹ് മുസലിയാര്‍ ചൗക്കി പ്രാര്‍ഥന നടത്തി. ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം 'പരസഹായം അവഗണിക്കപ്പെടുന്നു  വിട്ടു വീഴ്ച ധിക്കരിക്കപ്പെടുന്നു' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അഹ്മദ് മുസലിയാര്‍ ചെര്‍ക്കള, ഇ.പി.എസ് അബൂബക്കര്‍ തങ്ങള്‍ ചെട്ടുംകുഴി, അബൂബക്കര്‍ സാലൂദ് നിസാമി, പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട്, എസ്.പി സലാഹുദ്ധീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, എം.എ ഖലീല്‍ മുട്ടത്തൊടി, സലാം ഫൈസി പേരാല്‍, നാഫിഅ അസ്അദി തൃക്കരിപ്പൂര്‍, ശമീര്‍ ഹൈത്തമി എം.എസ് എ പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ശറഫുദ്ധീന്‍ കുണിയ, റൗഫ് ഉദുമ, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, സിറാജുദ്ധീന്‍ ഖാസി ലൈന്‍, ഇര്‍ഷാദ് ഹുദവി ബെദിര, ഹനീഫ് മൗലവി ഉളിയത്തടുക്ക, തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് അസ്‌ലം  തങ്ങള്‍ അല്‍ മശ്ഹൂര്‍ കൂട്ടുപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കി.  
ഇന്നു നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഷീര്‍ ദാരിമി തളങ്കര അധ്യക്ഷനാവും. 'നവമാധ്യമങ്ങള്‍ ഖുആറിന്റെ തിരുത്ത് ' എന്ന വിഷയത്തില്‍ ഓണമ്പള്ളി മുഹമ്മദ് ഫൈസി പ്രഭാഷണം നടത്തും.
നാളെ രാവിലെ ഒന്‍പതിനു ഹാഫിള് നിസാമുദ്ധീന്‍ അസ്ഹരി കുമ്മനം 'നല്ല വീട് സ്വര്‍ഗ്ഗജീവിതം ഇവിടെയും സാധ്യമാകും' എന്ന വിഷയത്തിലും 28നു രാവിലെ ഒന്‍പതിനു 'നുകരാം ഈമാനിക മാധുര്യം' എന്ന വിഷയത്തില്‍ ബഷീര്‍ ഫൈസി ദേശമംഗലവും പ്രഭാഷണം നടത്തും.
റമദാന്‍ ക്യാംപയിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍  ഖുര്‍ആന്‍ ടാലന്റ് ടെസ്റ്റു നടക്കും. 'ഒരു ദിനം ഒരു തിരു വചനം' എന്ന ഹദീസ് പഠനം സാമൂഹ്യ മാധ്യമങ്ങള്‍ വഴി നടത്തും. റമദാനിലെ പ്രത്യേക ദിനങ്ങളെ കുറിച്ചും ആരാധന, ആചാര രിതികളെ കുറിച്ചും ബോധവല്‍കരണം നടത്തും. ക്ലസ്റ്റര്‍ തലങ്ങളില്‍ തസ്‌കിയത്ത് മീറ്റ്, ശാഖ തലങ്ങളില്‍ ഐ, എഫ് ,സി ക്ലാസുകള്‍, ബദര്‍ ദിനത്തില്‍ മൗലീദ് സദസ്സ്, ഇ അത്തികാഫ് ജല്‍സ, സഹചാരി ഫണ്ട്, മേഖല തലത്തില്‍ സാമ്പത്തിക സെമിനാര്‍, ജില്ലാതല സംവേദനങ്ങള്‍ എന്നിങ്ങനെ വിവിധ പരിപാടികളാണ് ജില്ലയില്‍ വ്യാപകമായി നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  a day ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  a day ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  a day ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  a day ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  a day ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  a day ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  a day ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  a day ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  a day ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  a day ago