മാളുഅമ്മയും മകളും ഇനി 'സ്നേഹവീട്ടി'ല്‍ സുരക്ഷിതര്‍
കുന്ദമംഗലം: ഉദാരമനസ്കരായ ഒത്തിരി സുമനസുകളുടെ കൂട്ടായ്മയില്‍ നിര്‍മിച്ച 'സ്നേഹവീട്ടി'ല്‍ മാളുഅമ്മയും മകളും ഇനി സുരക്ഷിതര്‍. ഇന്നലെ വൈകിട്ട് കുന്ദമംഗലം പൊയ്യയില്‍ നടന്ന ലളിതമായ ചടങ്ങില്‍ പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
കുടുംബശ്രീ 17-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'കൂട്ടായ്മയിലൊരു കൂടൊരുക്കാം' എന്ന സന്ദേശവുമായി കോഴിക്കോട് ജില്ലാ മിഷന് രൂപം നല്കിയ 'സ്നേഹവീട് ' പദ്ധതിയിലൂടെയാണ് ശയ്യാവലംബിയായ മാളുഅമ്മയ്ക്കും രോഗിയായ മകള്‍ക്കും വീടൊരുങ്ങിയത്. ഈ പദ്ധതിയില്‍ ജില്ലയിലെ 32 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 37 പേര്‍ക്കാണ് വീട് നിര്‍മിക്കാന്‍ തീരുമാനിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ സുമനസുകളുടെ പങ്കാളിത്തത്തോടെ സ്വരൂപിച്ച പണം ചേര്‍ത്ത് നിര്‍മിക്കുന്ന ഇത്തരം വീടുകളില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം കൈമാറിയത്.
ചടങ്ങില്‍ പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനായി. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ ഹരിദാസ്, കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ സീനത്ത്, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സി.ഡി.എസ് ചെയര്പേഴ്സന് സീനാ അശോകന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."