ഇരട്ടക്കൊല: ശാസ്ത്രീയ അന്വേഷണത്തില്‍ പൊലിസ്
മാഹി: മാഹി ഇരട്ട കൊലപാതകക്കേസില്‍ ശാസ്ത്രീയ അന്വേഷണവുമായി പൊലിസ്. കൊല നടന്ന ദിവസം രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ വരെ പ്രദേശത്തെ മൊബൈല്‍ ടവറിന്ന് കീഴിലുണ്ടായിരുന്ന 25000ത്തോളം മൊബൈല്‍ നമ്പറുകള്‍ പൊലിസ് ശേഖരിച്ചിട്ടുണ്ട്. ഇവയില്‍ സംശയമുള്ള നൂറോളം നമ്പറുകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
സംഭവ സ്ഥലത്തിന് അരകിലോമീറ്റര്‍ അകലെയുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളാണു പൊലിസ് പരിശോധിച്ചത്.
കാമറയില്‍ പതിഞ്ഞ വാഹനങ്ങളും പൊലിസ് നിരീക്ഷണത്തിലാണ്. സി.പി.എം പ്രവര്ത്തകന് പള്ളൂരിലെ കണ്ണിപൊയില്‍ ബാബുവിന്റെ കൊലപാതകത്തിനു പിന്നില്‍ പുറത്തുനിന്നുള്ളവരാണെന്നാണു പൊലിസിന്റെ സംശയം. അരമണിക്കൂറിനകം ബി.ജെ.പി പ്രവര്ത്തകന് ഷമേജിന്റ കൊല നടത്തിയതു പരിസര പ്രദേശങ്ങളിലുള്ളവരാണെന്നാണു പൊലിസിന്റെ നിഗമനം.
ഇരുപാര്‍ട്ടിയുടെയും പ്രദേശത്തെ പൊലിസിനു സംശയമുള്ള പ്രവര്‍ത്തകരും ഒളിവിലാണ്. ഇവരുടെ ഭാര്യമാരെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലിസ് ചോദ്യം ചെയ്യുകയാണ്. അതേസമയം സംശയമുള്ളവരുടെ ഭാര്യമാരെ പള്ളൂര്‍ പൊലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പൊലിസ് പീഡിപ്പിക്കുകയാണെന്നു ബി.ജെ.പി ആരോപിച്ചു.
ഒളിവില്‍ കഴിയുന്ന പള്ളൂരിലെ ബി.ജെ.പി പ്രവര്ത്തകന് സുനിലിന്റെ ഭാര്യയെ വിളിച്ചുവരുത്തി സ്റ്റേഷനില്‍ മൂന്നുദിവസം കസ്റ്റഡിയില്‍ വച്ചതായി പരാതി ഉയര്‍ന്നു. ഇന്നലെ നേതാക്കള്‍ ഇടപെട്ടാണ് ഇവരെ പൊലിസ് വിട്ടയക്കാന്‍ തയാറായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."