വക്കം ഖാദര്‍ സ്മാരക സ്തൂപം മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു
താനൂര്‍: എം.ഇ.എസ് കോളജ് സംസ്ഥാന കമ്മിറ്റി താനൂര്‍ ഒസ്സാന് കടപ്പുറത്തു നിര്‍മിച്ച വക്കം ഖാദര്‍ സ്മാരക സ്തൂപം മുഖ്യമന്ത്രി പിണറായി വിജയന് നാടിനു സമര്‍പ്പിച്ചു. ഇന്നലെ 6നു താനൂരില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണു ചടങ്ങുകള്നടന്നത്. 2014 ഡിസംബര്‍ 20 നാണു ഇതിന്റെ ശിലാസ്ഥാപനം അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചത്. പുതിയ തലമുറ അറിഞ്ഞിരിക്കേണ്ട കറ കളഞ്ഞ രാജ്യ സ്നേഹിയായിരുന്നു വക്കം ഖാദറെന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജാതീയത ശക്തിപ്പെടുന്ന ഈ കാലത്ത് ഇത്തരം ആളുകളുടെ പോരാട്ട ചരിത്രങ്ങള്‍ ആരും അറിയാതെ പോവുകയാണ്.
രാജ്യ സ്നേഹത്തിനു മുമ്പില്‍ കൊലക്കയര്‍ ഏറ്റു വാങ്ങിയ വക്കം ഖാദറിന്റെ ജീവിതം നമുക്കു പാഠമാവണമെന്നും മുഖ്യ മന്ത്രി പറഞ്ഞു. ചടങ്ങില്‍ എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. എം ഇ എസ് ജില്ലാ പ്രസിഡന്റ് എന്‍ അബ്ദുല്‍ ജബ്ബാര്‍ സ്വഗതം പറഞ്ഞു.
തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ ടി ജലീല്‍ അനുസ്മരണ പ്രഭാഷണം നടത്തി.മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ നസീമ,പി ടി ഇല്യാസ്,വാസുദേവന്‍ എം ഇ എസ് ഭാരവാഹികളായ മൊയ്തുകുട്ടി ഒ സി സലാഹുദ്ദീന്, അബൂബക്കര്‍,തടത്താടന് മുഹമ്മദ് ഇ ജയന്, മുജീബ് റഹ്മാന് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."