രാഷ്ട്രീയ നേതാക്കള്‍ ആത്മീയ പ്രബോധനങ്ങളില്‍ പങ്കെടുക്കണം: വെള്ളാപ്പള്ളി നടേശന്‍
കോതമംഗലം: രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കള്‍ ആത്മീയ പ്രബോധനങ്ങളില്‍ പങ്കെടുക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ വെള്ളാപ്പള്ളി നടേശന്‍. കോതമംഗലം എസ്.എന്‍.ഡി.പി യൂണിയന്റെ നേതൃത്വത്തില്‍ ദേവഗിരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന ദിവ്യപ്രബോധന ധ്യാനത്തില്‍ ധ്യാന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ നടക്കുന്ന അക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനും പിഞ്ചു പെണ്‍കുട്ടികളെ ക്രൂരമായി അക്രമിക്കുന്നതിനെതിരെയും ഗുരുവിന്റെ സന്ദേശങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഇത് തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് അച്ഛനെ, ഭാര്യക്ക് ഭര്‍ത്താവിനെ, അച്ഛനും അമ്മയ്ക്കും മക്കളെ നഷ്ടപ്പെടാത്ത രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
മുന്‍പ് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ആസിഡ് ബള്‍ബ് എറിഞ്ഞ് ആക്രമണം നടത്തിയിരുന്നത്. അക്കാലത്ത് അഭിഭാഷകര്‍ ഇത്തരം കേസുകള്‍ എടുക്കില്ല എന്ന് തീരുമാനിച്ചപ്പോള്‍ അത്തരം ആക്രമണങ്ങള്‍ രാഷ്രീയക്കാര്‍ നിറുത്തി. അതുപോലെ തന്നെ നോക്കുകൂലി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ കൂടി തീരുമാനിച്ചപ്പോള്‍ അതും ഇല്ലാതായി. ഇത്തരത്തില്‍ ശക്തമായ തീരുമാനങ്ങള്‍ എടുത്ത് ശാന്തിയും സമാധാനവും കൈവരിക്കുന്നതിന് ഗുരുദേവ സന്ദേശങ്ങള്‍ക്ക് അതിനായി ജാതി മത ഭേദമന്യേ എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ യജ്ഞാചാര്യന്‍ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികള്‍ കണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് എം കെ മണി, ബോര്‍ഡ് മെമ്പര്‍ സജീവ് പാറയ്ക്കല്‍, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് കെ.എസ് ഷിനില്‍കുമാര്‍, സെക്രട്ടറി എം.ബി തിലകന്‍, വനിതാ സംഘം വൈസ് പ്രസിഡന്റ് സതി ഉത്തമന്‍ ,സെക്രട്ടറി മിനി രാജീവ്, സൈബര്‍ സേന ജില്ലാ കണ്‍വീനര്‍ അജേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."