HOME
DETAILS
MAL
കരിപ്പൂരില്‍ യൂത്ത് കോണ്‍ഗ്രസ് നിശാധര്‍ണ രണ്ടാഴ്ച പിന്നിട്ടു
backup
March 17 2017 | 20:03 PM
കൊണ്ടോട്ടി: കരിപ്പൂരില്‍ ഹജ്ജ് എംമ്പാര്‍ക്കേഷന്‍ പോയിന്റ് അനുവദിക്കുക, പിരിച്ചുവിട്ട കരാര്‍ തൊഴിലാളികളെ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം പാര്‍ലിമെന്റ് കമ്മിറ്റി എയര്‍പോര്‍ട്ട് പരിസരത്ത് ആരംഭിച്ച അനിശ്ചിത കാല നിശാധര്‍ണ രണ്ടാഴ് ച പിന്നിട്ടു.
പതിനാലാം ദിനം ജില്ലാപഞ്ചായത്ത് അംഗം എ.കെ അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ.എം ബഷീര്‍, പി. നിധീഷ്, ലത്തീഫ് കൂട്ടാലുങ്ങല്‍, സുനില്‍ പോരൂര്‍, അഷ്റഫ് പറക്കുത്ത്, പി. സഫീര്‍ ബാബു, കെ.വി ഹുസൈന് കുട്ടി, കെ.സി മുനീര്‍ ടി.പി അസ്താഫ്, അസീസ് അരിമ്പ്ര, മുസ്തഫ അരിമ്പ്ര, എം.കെ ഷഫ്രിന്എന്നിവര് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."