മോദിക്ക് കീഴില്‍ ഇന്ത്യയുടെ അന്തസ് തകരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
ആലുവ: മോദിക്ക് കീഴില്‍ ഇന്ത്യയുടെ അന്തസ് അനുദിനം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആലുവ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫളസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടക തെരഞ്ഞെടുപ്പില്‍ തന്റെ നേട്ടങ്ങള്‍ പറയാന്‍ മോദിക്ക് എളുപ്പമായിരുന്നു.
കാരണം കാര്യമായി ഒന്നും ചെയ്തിട്ടില്ലാത്തതിനാലാണ് കൂടുതലൊന്നും പറയേണ്ടി വരാതിരുന്നത്. എന്നാല്‍, കര്‍ണാടക സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വളരെ കൂടുതലായിരുന്നു. അതിനാല്‍തന്നെ രാഹുല്‍ഗാന്ധിക്ക് അവ ജനങ്ങള്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കാന്‍ കടലാസില്‍ എഴുതി വായിക്കേണ്ട അവസ്ഥയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ജോസി.പി. ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ യു.ഡി.എഫ.് ജില്ല ചെയര്‍മാന്‍ എം.ഒ. ജോണ്‍ ഓഫീസിന്റെ പ്രമാണം ഉമ്മന്‍ചാണ്ടിക്ക് കൈമാറി. അന്‍വര്‍ സാദത്ത് എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി.
ബെന്നി ബഹന്നാന്‍, ഡി.സി.സി. പ്രസിഡന്റ് ടി.ജെ. വിനോദ്, മുന്‍ എം.പി. കെ.പി. ധനപാലന്‍, കെ.പി.സി.സി. സെക്രട്ടറി ബി.എ. അബ്ദുള്‍ മുത്തലിബ്, ഐ.എന്‍.ടി.യു.സി. സംസ്ഥാന ഭാരവാഹികളായ പി.ജെ. ജോയി, കെ.കെ. ജിന്നാസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, ഡി.സി.സി. ഭാരവാഹികളായ മുഹമ്മദ് ഷിയാസ്, പി.എന്‍. ഉണ്ണികൃഷ്ണന്‍, ബാബു പുത്തനങ്ങാടി, എം.ജെ.ജോമി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തോപ്പില്‍ അബു, നഗരസഭ ചെയര്‍പേഴ്‌സസണ്‍ ലിസി എബ്രഹാം, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ജെബി മേത്തര്‍ ഹിഷാം, ലോക്‌സഭ കമ്മിറ്റി പ്രസിഡന്റ് പി.ബി.സുനീര്‍, നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീഖ്, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അസ്‌ലം എന്നിവര്‍ സംസാരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹസീം ഖാലിദ് നന്ദി പറഞ്ഞു.
20172018 സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പദ്ധതി തുക ചിലവഴിച്ചതിന് ഒന്നാം സ്ഥാനത്ത് എത്തിയ ജില്ല പഞ്ചായത്തിനും ആലുവ നഗരസഭക്കും ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."