കൗതുകക്കാഴ്ച്ചയൊരുക്കി പബ്ലിക് ലൈബ്രറി സമ്മര്‍ സ്‌കൂള്‍
തിരുവനന്തപുരം: ചെറിയ ബാറ്ററിയും എല്‍.ഇ.ഡി ബള്‍ബുകളും വയറും കൂടി ചിരട്ടയില്‍ ഘടിപ്പിച്ചപ്പോള്‍ ദീപം തെളിഞ്ഞു. തിരുവനന്തപുരം പബ്ലിക് ലൈബ്രറി സമ്മര്‍ സ്‌കൂളിലെ ത്രിദിന എല്‍.ഇ.ഡി നിര്‍മാണ ശില്‍പശാലയിലാണ് ചിരട്ടയില്‍ നിന്ന് വിളക്ക് തെളിച്ചത്.
തെങ്ങിന്റെ വിവിധ ഭാഗങ്ങള്‍ ഇലക്ടോണിക്‌സില്‍ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താം എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന തനിക്ക് പബ്ലിക് ലൈബ്രറി തന്ന പിന്‍ബലമാണ് വിളക്ക് യാഥാര്‍ഥ്യമാക്കാന്‍ കാരണമെന്ന് ക്യാംപ് നയിച്ച കെ.കെ വാസു പറഞ്ഞു.
പ്രമുഖ ഇലക്ടിക്കല്‍ എന്‍ജിനിയറും ശാസ്ത്രഞ്ജനും ഗവേഷകനും എഴുത്തുകാരനുമാണ് വാസു. കമ്പോളത്തില്‍ 300 രൂപയോളം വിലവരുന്ന എല്‍.ഇ.ഡി വിളക്കാണ് കേവലം 25 രൂപ വില മുടക്കില്‍ ലൈബ്രറിയില്‍ നിര്‍മിച്ചത്. എമര്‍ജന്‍സി വിളക്കായി ഉപയോഗിക്കാവുന്ന തരത്തില്‍ തയാറാക്കിയ ഇതിന് ആറ് മാസം നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റും.
25 കുട്ടികളാണ് ശില്പശാലയില്‍ പങ്കെടുത്തത്. തദ്ദേശീയ ഉല്‍പന്നങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന വിഭാഗത്തില്‍ പത്തിലധികം ഇനത്തില്‍ സമ്മര്‍ സ്‌കൂളില്‍ ശില്പശാലകളുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."