കഞ്ചാവ് ഓപ്പറേഷന്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വലയില്‍
എടപ്പാള്‍: വിദ്യാര്‍ഥികളില്‍ വര്‍ധിച്ചു വരുന്ന കഞ്ചാവ് ഉപയോഗത്തെക്കുറിച്ചു വിവരങ്ങള്‍ കണ്ടെത്തുന്നതിനായി ചങ്ങരംകുളം പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ കഞ്ചാവു വില്‍പനക്കാരായ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വലയിലായതായി സൂചന. കഴിഞ്ഞ ദിവസം കോക്കൂര്‍ കൊയിക്കര സ്വദേശികളായ വിദ്യാര്‍ഥികളെ കഞ്ചാവ് ഉപയോഗിക്കുന്നതിനിടെ പിടികൂടിയിരുന്നു.
ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് എത്തിച്ചു നല്‍കുന്ന എടപ്പാള്‍ കാഞ്ഞിരത്താണി സ്വദേശിയെ പൊലിസ് വലയിലാക്കി. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ തൃത്താല സ്വദേശിയെയും പൊലിസ് പിടികൂടിയിട്ടുണ്ട്. ഇരുവരേയും ചോദ്യം ചെയ്തപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പൊലിസിന് ലഭിച്ചത്. എടപ്പാള്‍, ചങ്ങരംകുളം, പാവിട്ടപ്പുറം മേഖലകളിലെ ഹൈസ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികളില്‍ നിരവധി പേര്‍ ഇവരുടെ ഉപയോക്താക്കളാണെന്നും ഈ വിദ്യാര്‍ഥികളില്‍ പലരും പണത്തിനായി കഞ്ചാവു വില്‍പന നടത്തുന്നതായും പൊലിസ് കണ്ടെത്തി. വരും ദിവസങ്ങളില്‍ കഞ്ചാവുകണ്ണിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ പൊലിസ് പിടികൂടും. ഇവര്‍ക്കായുള്ള തെളിവുകള്‍ പൊലിസ് ശേഖരിച്ചതായാണ് അറിയുന്നത്. കഞ്ചാവിനു പുറമെ മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഫെവി ബോണ്ട് എന്ന പശ ഉപയോഗിച്ചും ലഹരി കണ്ടെത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."