മക്കാനിയിലും ടാറിങ് ഇളകി
കണ്ണൂര്‍: ദേശീയപാതയില്‍ ആരംഭിച്ച മെക്കാഡം ടാറിങ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇളകിപ്പോകുന്നതായി വീണ്ടും പരാതി. കഴിഞ്ഞ ദിവസം വളപട്ടണം ചുങ്കത്തും പള്ളിക്കുന്ന് സൂപ്രണ്ട് ഗേറ്റിനു സമീപവും ടാറിങ് നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഇളകിപ്പോയിരുന്നു.
ഇതിനു തൊട്ടുപിന്നാലെയാണ് ഇന്നലെ തെക്കി ബസാര്‍ മക്കാനിക്കു സമീപവും സമാന രീതിയില്‍ ടാറിങ് ഇളകിപ്പോയതായി കണ്ടെത്തിയത്. പള്ളിക്കുന്നില്‍ പ്രവൃത്തിയില്‍ അപാകത
യെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ടാറിങ് പ്രവൃത്തി നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഇവ ഇളകിപ്പോകുന്ന സ്ഥിതി വ്യാപകമാവുന്നതായും നാട്ടുകാര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ദേശീയപതാ അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ കുറ്റമറ്റരീതിയില്‍ റോഡ് പണി തുടരാന്‍ തീരുമാനമാകുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം തടഞ്ഞ സ്ഥലത്തു തന്നെയാണ് ഇപ്പോള്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. മെറ്റല്‍ ഇളകി തെറിച്ചുകിടക്കുന്ന റോഡില്‍ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്. ഇതുവഴി നടന്നുപോകുന്നവരുടെ ദേഹത്ത് മെറ്റല്‍ തെറിക്കുന്ന സ്ഥിതിയാണ്. രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് റോഡില്‍ നിന്ന് തെന്നി വീണു പരുക്കേറ്റു. കൃത്യമായി ടാറും മറ്റുമില്ലാതെയാണ് പ്രവൃത്തി നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ പ്രവൃത്തിയുടെ ആദ്യഘട്ട പ്രവൃത്തിയായതിനാലാണ് ടാര്‍ ഇളകാന്‍ കാരണമെന്ന് അധികൃതരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."