HOME
DETAILS
MAL
ജനവാസ കേന്ദ്രങ്ങളില്‍ മദ്യഷാപ്പ് അനുവദിക്കില്ല: എം.എല്‍.എ
backup
March 17 2017 | 21:03 PM
മാഹി: ജനവാസ കേന്ദ്രങ്ങളിലേക്ക് മദ്യഷാപ്പുകള്‍ മാറ്റി സ്ഥാപിക്കാനുള്ള നീക്കം സര്‍വശക്തിയുമുപയോഗിച്ച് തടയുമെന്നും ഇക്കാര്യത്തില്‍ ജാതിമതരാഷ്ടീയ ഭേദമന്യേ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ഡോ: വി.രാമചന്ദ്രന് എം.എല്‍.എ.
മൂലക്കടവില്‍ ബി.ജെ.പി
മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണ ജാഥ ഉല്‍ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ. സുപ്രിംകോടതി വിധി നടപ്പിലാക്കാതെ നിയമ ലംഘനം നടത്തി പുതിയ കേന്ദ്രങ്ങളിലേക്ക് മദ്യഷാപ്പുകള്‍ പറിച്ചുനടാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെതിരെയുള്ള ബഹുജനസമരത്തിനു മുന്നില്‍ താനുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി മേഖലാ പ്രസിഡണ്ട് സത്യന് കുനിയില്‍ അധ്യക്ഷനായി. കാട്ടില്‍ ശശിധരന്, പി.ടി ദേവരാജന്‍, മനോജ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."