തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ മട്ടന്നൂര്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ വാര്‍ഡ് വിഭജന പട്ടിക പൂര്‍ത്തിയായതോടെ തെരഞ്ഞെടുപ്പിനു കച്ചകെട്ടി മുന്നണികള്‍. മട്ടന്നൂരില്‍ സെപ്റ്റംബറില്‍ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. അമ്പതിനായിരത്തോളം വരുന്ന മട്ടന്നൂര്‍ ജനതയ്ക്കായി മാത്രം ക്രമംതെറ്റിയ തെരഞ്ഞെടുപ്പാണ് നടക്കാറുള്ളത്.
ഇടതുപക്ഷത്തിന് ഏറെ സ്വധീനമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് മട്ടന്നൂര്‍ നഗരസഭ. കഴിഞ്ഞ തവണ 34 വാര്‍ഡില്‍ 23 സീറ്റ് നേടി എല്‍.ഡി.എഫ് ഭരണം നേടിയപ്പോള്‍ 13 സീറ്റില്‍ വിജയിച്ച് യു.ഡി.എഫും കരുത്തുകാട്ടി. ഇടതുകോട്ടകളില്‍ വിള്ളലുണ്ടായത് തെരഞ്ഞെടുപ്പിനു ശേഷവും പാര്‍ട്ടിയിലെ നിരന്തര ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികള്‍ക്കുമൊപ്പം ബി.ജെ.പിയും ചെറുതല്ലാത്ത വോട്ടുകരസ്ഥമാക്കി. കരേറ്റയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി കേവലം 18 വോട്ടിനാണ് പരാജയപ്പെട്ടത്. ആര്‍.എസ്.ബി ജില്ലാ സെക്രട്ടറിയായിരുന്ന കെ.പി. രമേശനെതിരെ യു.ഡി.എഫ് റിബലായി മത്സരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സി അജിത്ത് കുമാര്‍ പരാജയപ്പെട്ടതും നാമമാത്രമായ വോട്ടുകള്‍ക്കായിരുന്നു.
പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ച് കൊണ്ട് 1962ലാണ് മട്ടന്നൂര്‍ പഞ്ചായത്ത് രൂപവല്കരിച്ചത്. ഇത്തവണ അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ പരിഗണിക്കുന്നതുകൊണ്ടു തന്നെ മികച്ച മത്സരത്തിനാണ് സാധ്യത. വാര്‍ഡ് വിജനത്തിന്റെ കരടു പട്ടികയും പ്രസിദ്ധീകരിച്ചു. ഇതുപ്രകാരം 34 വാര്‍ഡുകള്‍ ഉള്ളത് 35 എണ്ണമായി വര്‍ധിക്കും. നിലവിലുള്ള വാര്‍ഡുകളായ പാലോട്ടുപള്ളി, കളറോഡ്, കല്ലേരിക്കര, കൊക്കയില്‍, മട്ടന്നൂര്‍ ടെംപിള്‍, എന്നീ വാര്‍ഡുകള്‍ക്കു പകരം കോടതി വാര്‍ഡ്, പോളിടെക്‌നിക്, എയര്‍പോര്‍ട്ട്, മട്ടന്നൂര്‍ ടൗണ്‍, മിനി നഗര്‍ എന്നിങ്ങനെ പുതിയ പേരില്‍ വാര്‍ഡുകള്‍ വരും. ഒരു വാര്‍ഡിലെ ശരാശരി ജനസംഖ്യ 1345 ആയി കണക്കാക്കിയാണ് വാര്‍ഡ് വിഭജനം നടത്തിയത്. 1574 ആളുകളുള്ള മരുതായി വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ. 1526 പേരുള്ള മേറ്റടിയും 1500 പേരുള്ള പോളിടെക്‌നിക് വാര്‍ഡുമാണ് തൊട്ടു പിറകില്‍. നിവിലുള്ള വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രകൃതിദത്തമായ അതിരുകള്‍ ഉപയോഗപ്പെടുത്തിയാണ് വാര്‍ഡ് വിഭജിച്ചതെന്നു കരടു പട്ടികയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."