യമനില്‍ അറബ് സഖ്യ സേനയുടെ 'ലാര്‍ജ് സ്കെയില്‍ മിലിട്ടറി ഓപ്പറേഷന്'
റിയാദ്: യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന പുതിയ ഓപ്പറേഷന് ആരംഭിച്ചു. 'ലാര്‍ജ് സ്കെയില്‍ മിലിട്ടറി ഓപ്പറേഷന്' എന്ന് പേരിട്ട സൈനിക നീക്കം അതിപ്രധാനമായ ഹുദൈദ നഗരം കേന്ദ്രീകരിച്ചാണ് മുന്നേറുന്നതെന്ന് അറബ് സഖ്യ സേന അറിയിച്ചു. സൈനിക നീക്കത്തിലെ നിര്‍ണ്ണായക നീക്കമാണിതെന്നും തായിസ് ഗവര്‍ണറേറ്റിലെ അതി പ്രധാനമായ നേട്ടമാണ് ഇപ്പോള്‍ ഉണ്ടായതെന്നും സഖ്യ സേനയിലെ അംഗ രാജ്യമായ യു എ ഇ യുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി 'വാമിലൂടേ ബ്രിഗ്റേഡിയര് അബ്ദുല്‍ സലാം അല്‍ ഷെഹി വ്യക്തമാക്കി.
യമനിലെ വിമത വിഭാഗമായ ഇറാന് പിന്തുണയുള്ള ഹൂതികള്‍ക്കെതിരെയുള്ള അദ്ഭുദകരവും തന്ത്രപ്രധാനമായ നീക്കമാണിപ്പോള്‍ നടക്കുന്നത്. അറബ് സഖ്യ സേനയോടൊപ്പം യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ ആര്‍മിയും സൈനിക നീക്കത്തില്‍ പങ്കടുക്കുന്നുണ്ട്. സുഡാന് സൈനിക വിഭാഗവും ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. അറബ് സഖ്യ സേനയുടെ കീഴിയിലുള്ള വിവിധ രാജ്യങ്ങളിലെ സൈനികരുടെ അകമ്പടിയോടെ കര, വ്യോമ, കടല്‍ മുഖേനയുള്ള നീക്കമാണ് നടക്കുന്നതെന്ന് ബ്രിഗേഡിയര്‍ പറഞ്ഞു.
അതേമയം, യമനിലെ സൊകോട്ര ദ്വീപില്‍ അറബ് സഖ്യ സേന സൈനികരെ വിന്യസിച്ചതായി സഊദിയുടെ അല്‍ ഇഖ്ബാരിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമന്‍ സൈനികരെ പിന്തുണക്കാനാണ് സഖ്യ സേന ദ്വീപില്‍ തമ്പടിച്ചിരിക്കുന്നത്. യമന്‍ സര്‍ക്കാരിനും സൈന്യത്തിനും ജനതക്കും അറബ് സഖ്യ സേനയുടെ പൂര്‍ണ്ണ പിന്തുണയില്‍ സന്തുഷ്ടി രേഖപ്പെടുത്തി യമന്‍ പ്രസിഡന്റ് അബ്ദി റബ്ബ് മന്‍സൂര്‍ ഹാദി നടത്തിയ പ്രസ്താവനക്ക് പിറകെയാണ് സഖ്യ സേനയുടെ പുതിയ നീക്കം. ഇറാന് പിന്തുണയുള്ള ഹൂതികള്‍ക്കെതിരെ അറബ് സഖ്യ സേന നടത്തുന്ന സൈനിക നീക്കം വിജയം കണ്ടതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."