പ്രായമാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്: തെളിവെടുപ്പ് തുടങ്ങി
കാക്കനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതികളുമായി പൊലിസ് തെളിവെടുപ്പ് തുടങ്ങി.സംഭവുമായി ബന്ധപ്പെട്ട് ആറംഗ സംഘത്തെ കഴിഞ്ഞ തിങ്കളാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്ത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടല്‍ നിയമ (പോക്‌സോ) പ്രകാരം റിമാന്‍ഡില്‍ കഴിഞ്ഞ പ്രതികളെ വെള്ളിയാഴ്ച തെളിവെടുപ്പി പൊലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. അഞ്ചാം പ്രതി ചാവക്കാട് കോട്ടപ്പടി ചോളയില്‍ വീട്ടില്‍ അഖില്‍ ബാംഗളൂരുവിലും പഴനിയിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി നല്‍കി.
പ്രതിയുമായി പൊലിസ് ഇന്നലെ തെളിവെടുപ്പിനായി പുറപ്പെട്ടിട്ടുണ്ട്. പഴനിയില്‍ വച്ച് പെണ്‍കുട്ടിയെ താലികെട്ടിയതും അഖിലാണ്. മറ്റു പ്രതികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത് എറണാകുളത്തും പരിസരങ്ങളിലുമായിരുന്നു.
പോണേക്കര ചങ്ങമ്പുഴ റോഡ് തുണ്ടത്തില്‍ അക്ഷയ് (20), തുതിയൂര്‍ ആനമുക്ക് വടക്കേവെളിയില്‍ ജെയ്‌സന്‍ (32), തുതിയൂര്‍ മാന്ത്രയില്‍ രാഹുല്‍ (23), തുതിയൂര്‍ പള്ളിപറമ്പ് വീട്ടില്‍ സണ്ണി എന്നു വിളിക്കുന്ന സിന്‍സിലാവോസ് (19), തുതിയൂര്‍ ആനന്ദ് വിഹാറില്‍ സതീഷ് (31) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. തിങ്കളാഴ്ച വരെയാണ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരിക്കുന്നത്.
പെണ്‍കുട്ടി പോക്‌സോ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വാങ്ങി കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് കേസന്വേഷിക്കുന്ന കളമശ്ശേരി സി.ഐ എസ്.ജയകൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ കസ്റ്റഡിയിലുള്ളപ്പോള്‍ തന്നെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലിസ് തീരുമാനം. നിയമസഭയില്‍ സ്ഥലം എം.എല്‍.എ പി.ടി.തോമസ് സബ്മിഷനില്‍ ഉന്നയിച്ച സാഹചര്യത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
അതെസമയം പെണ്‍കുട്ടിയുടെ വീടിന് പരിസരത്തെ കഞ്ചാവ്, മയക്ക് മരുന്നു,ക്രമിനല്‍ സംഘങ്ങളിലേക്കും പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ പലരെയും കഴിഞ്ഞ ദിവങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ച് വരുത്തി പൊലിസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. പെണ്‍കുട്ടിയുമായി ആദ്യകാലം മുതല്‍ അടുപ്പവും സൗഹൃദവും സ്ഥാപിച്ച സംഘം പൊലിസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവിലാണെന്ന് പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."