മൂവാറ്റുപുഴ സ്റ്റേഡിയത്തില്‍ പവലിയന് നിര്‍മാണം പുരോഗമിക്കുന്നു
മൂവാറ്റുപുഴ: പി.പി എസ്തോസ് സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ പവലിയന്റേയും ഷോപ്പിങ് കോംപ്ലക്സിന്റേയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം 2015 സെപ്തംബറില്‍ നടത്തിയിരുങ്കെിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിരുന്നില്ല. 14 കടമുറികള്‍ ഉള്‍പ്പെടെയുള്ള ഗ്രൗണ്ട് ഫ്ളോറും അതിന് മുകളിലായി പവലിയനുമാണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നത്.
ഗ്രൗണ്ട് ഫ്ളോറിന്റെ ജോലികളാണ് നടക്കുന്നത്. വി.ഐ.പി. ഗാലറി, മീഡിയാ റും, പ്ലയേഴ്സ് ഗാലറി എന്നീ സൗകര്യങ്ങളും ഒരുക്കുുണ്ട്. ആറു മാസത്തിനകം നിര്‍മാണം പൂര്ത്തീകരിക്കാനാകുമൊണ് പ്രതീക്ഷ.
വലിപ്പത്തില്‍ ജില്ലയില്‍ രണ്ടാമതുള്ള സ്റ്റേഡിയമാണ് മൂവാറ്റുപുഴയിലേത്. 12 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുത്. 4.10 കോടി രൂപ സ്റ്റേഡിയം നിര്‍മാണത്തിന് ചെലവഴിച്ചിരുന്നു. തുടര്‍ുള്ള പവലിയന് നിര്‍മാണത്തിന് 2.21 കോടി രൂപയായിരുന്നുഅനുവദിച്ചിരിക്കുത്. പവലിയന്റെ ആദ്യഘട്ട നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാം ഘട്ടത്തില്‍ കൂടുതല്‍ മെച്ചപ്പെടുത്താവുന്നവിധത്തിലാണ് പവലിയന്റെ രൂപകല്പന.
ഭാവിയില്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താവുന്ന എല്ലാ സൗകര്യങ്ങളും സ്റ്റേഡിയത്തിനുണ്ട്. സിന്തറ്റിക് ട്രാക്ക്, ഫ്ളഡ് ലൈറ്റ്, മികച്ച ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് അനുയോജ്യമായ കളിസ്ഥലം എന്നിവ ഇനിയും ഒരുക്കേണ്ടതുണ്ട്. ഡ്രൈനേജ് സൗകര്യവും പ്രധാനപ്രശ്നമാണ്. വിഷയങ്ങള്‍ പഠിക്കുതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയിരുന്നു. ഉന്നത നിലവാരത്തിലേക്ക് സ്റ്റേഡിയത്തെ ഉയര്‍ത്തുതിനുള്ള ശ്രമങ്ങള്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് കായിക പ്രേമികള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."