മലപ്പുറത്തെ 'തീ'യേറ്റര്‍ കെട്ടടങ്ങട്ടെ! എന്നിട്ട് പയ്യന്നൂരിലെ പോസ്റ്റ് പെയ്ഡ് പീഡനം ചര്‍ച്ച ചെയ്യാം??
മലപ്പുറത്തെ 'തീ'യേറ്റര്‍ കെട്ടടങ്ങട്ടെ!
എന്നിട്ട് പയ്യന്നൂരിലെ പോസ്റ്റ് പെയ്ഡ് പീഡനം ചര്‍ച്ച ചെയ്യാം??
രണ്ടും നടന്നത് ഒരേ ദിവസം. തൃത്താലയിലെ കാശുമണ്ടനെ ന്യായീകരിക്കുകയല്ല. പക്ഷേ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന ബാലികയെ തട്ടിയെടുക്കുന്നു. പീഡനശ്രമത്തിനിടെ എതിര്‍ത്ത കുട്ടിയെ വണ്ടിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നു. രക്ഷിതാക്കള്‍ കണ്ടപ്പോള്‍ വഴിയില്‍ തള്ളി രക്ഷപ്പെടാന്‍ നോക്കുന്നു. ഒടുവില്‍ കേസ് വന്നപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ 50,000 രൂപയുടെ ചെക്ക് ഒപ്പിട്ടു നല്‍കുന്നു. കുഞ്ഞിന്റെ മാനത്തിനാണോ അവന്റെ അപമാനത്തിനാണോ ഈ അര ലക്ഷം വിലയിട്ടത് എന്ന് ആര്‍ക്കറിയാം !?.
എന്നിട്ടും ക്യാമറകളും അഭിപ്രായ മെഷീനുകളും ഞെട്ടലുകളും പെരുമ്പ പാലം കടന്നില്ല എന്നത് അത്ഭുതം തന്നെ.
രണ്ടിടങ്ങളിലും ഇരകളുണ്ട്. രണ്ടും കുഞ്ഞുമക്കള്‍. പണം രക്ഷയാകുമെന്ന സങ്കല്‍പം രണ്ടിടങ്ങളിലും വര്‍ക്കൗട്ട് ചെയ്തിട്ടുണ്ട്. ഒന്ന് ദയനീയമെങ്കില്‍ മറ്റേത് മാരകം. രണ്ടിലും രാഷ്ട്രീയമോ മതമോ അല്ല കാര്യം; ഇരയോടുള്ള നീതിബോധമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."