HOME
DETAILS

ഗൂഢാലോനയില്ലെന്ന വാദം ആരു വിശ്വസിക്കും

  
backup
May 14 2018 | 18:05 PM

%e0%b4%97%e0%b5%82%e0%b4%a2%e0%b4%be%e0%b4%b2%e0%b5%8b%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%a6%e0%b4%82-%e0%b4%86%e0%b4%b0

 

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പൊലിസ് ഇന്നലെ മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 12 നു നടന്ന കൊലപാതകത്തിന്റെ കുറ്റപത്രം മേയ് 14 നാണു സമര്‍പ്പിച്ചതെന്നതു പൊലിസിനെ കുറ്റപ്പെടുത്തേണ്ട കാലതാമസമല്ല. എന്നാല്‍, കുറ്റപ്പെടുത്തലും സംശയങ്ങളുമെല്ലാം ഉയര്‍ത്തേണ്ട തരത്തിലുള്ള കാര്യങ്ങളാണ് കുറ്റപത്രത്തിലുള്ളതെന്നാണു പുറത്തുവരുന്ന വിവരം. ശുഹൈബ് വധക്കേസുമായി നേരിട്ടുബന്ധപ്പെട്ടുവെന്നു പൊലിസ് കണ്ടെത്തുകയും അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുകയും ചെയ്യുന്ന ആറു പ്രതികള്‍ പരപ്രേരണകൂടാതെ നടത്തിയ കൊലപാതകമാണിതെന്നാണ് പൊലിസിന്റെ കണ്ടെത്തല്‍. അതിനാല്‍, ഈ കൊലപാതകക്കേസിനോടനുബന്ധിച്ച് ഗൂഢാലോചനക്കുറ്റം ആര്‍ക്കെതിരേയും ചുമത്തിയിട്ടില്ല.
പൊലിസിന്റെ അന്വേഷണം ശരിയായ രീതിയിലല്ല എന്നും ഉള്ള ഗൂഢാലോചന പൊലിസ് ആരെയോ രക്ഷിക്കാന്‍ മറച്ചുവയ്ക്കുകയാണെന്നും പൊതുജനം സംശയിച്ചാല്‍ കുറ്റപ്പെടുത്താനാകില്ല. ആ സംശയത്തിനുള്ള നിദാനം ഒരു ഉന്നത പൊലിസ് ഉദ്യോഗസ്ഥന്‍ നേരത്തേ നടത്തിയ വെളിപ്പെടുത്തലാണെന്നതാണു കാരണം. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ ഫെബ്രുവരി 19 ന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞ വാക്കുകള്‍ കേരളം മറന്നിട്ടില്ല.
''ഇത്രയും പ്രതികള്‍ ഒന്നിച്ചെത്തി ഇങ്ങനെയൊരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിനു പിന്നില്‍ ഒരു ഗൂഢാലോചനയുണ്ടാകാന്‍ സാധ്യതയുണ്ട്. വേണ്ടിവന്നാല്‍ അതും അന്വേഷിക്കും.'' എന്നാണ് അന്ന് ഉത്തരമേഖലാ ഡി.ജി.പി പറഞ്ഞത്. താനും തന്റെ കീഴിലുള്ള പൊലിസും രാഷ്ട്രീയക്കാരെയല്ല, നിയമത്തെയാണ് അനുസരിക്കുകയെന്നും അദ്ദേഹം തുറന്നടിച്ചു പറഞ്ഞിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടി നിയമത്തിനു മുന്നിലെത്തിക്കാന്‍ ഏതറ്റം വരെ പോകേണ്ടിവന്നാലും പോയിരിക്കുമെന്നും അദ്ദേഹം അന്നു പറഞ്ഞു. അതുകേട്ട് ആശ്വസിച്ചവരാണ് ശുഹൈബിന്റെ കുടുംബവും കേരളത്തിലെ ജനങ്ങളും.
എന്നാല്‍, ആ ആശ്വാസം മുഴുവന്‍ അസ്ഥാനത്തായിരുന്നെന്നു സ്ഥാപിച്ചിരിക്കുകയാണ് ശുഹൈബ് വധക്കേസിലെ കുറ്റപത്രം. തങ്ങള്‍ക്ക് വ്യക്തിപരമായ ഒരു വിരോധവുമില്ലാത്ത, അതിനു മുന്‍പ് നേരില്‍ക്കണ്ടിട്ടുപോലുമില്ലാത്ത ഒരു യുവാവിനെ പല പല ദിക്കുകളില്‍നിന്നെത്തിയ ഒരു സംഘം യുവാക്കള്‍ വെട്ടിനുറുക്കി കൊന്നത് ആരുടെയും ക്വട്ടേഷനോ നിര്‍ദേശമോ അനുസരിച്ചല്ലെന്നു കുറ്റപത്രത്തില്‍ സ്ഥാപിച്ചെടുക്കാന്‍ പാടുപെട്ടിരിക്കുകയാണു പൊലിസ്. സി.പി.എം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് എത്രയും പെട്ടെന്നു കേസില്‍നിന്ന് ഊരിപ്പോരാന്‍ പറ്റിയ പഴുതുകള്‍ കൂടി കുറ്റപത്രത്തിലുണ്ടോ എന്നേ ഇനി അറിയേണ്ടതുള്ളൂ.
ശുഹൈബ് കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നു നിയമസഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ബഹളംവച്ചപ്പോഴെല്ലാം മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പറഞ്ഞത് സംസ്ഥാന പൊലിസിന്റെ അന്വേഷണം ശരിയായ വഴിക്കാണു പോകുന്നതെന്നും ഒരു പ്രതിപോലും രക്ഷപ്പെടില്ലെന്നുമാണ്. സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ശുഹൈബിന്റെ പിതാവ് ഹൈക്കോടതിയിലെത്തിയപ്പോഴും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചത് ഇതേ കാര്യമായിരുന്നു. എന്നാല്‍, അതെല്ലാം അസ്ഥാനത്തായോയെന്നു സംശയിക്കാവുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
ശുഹൈബ് കൊല്ലപ്പെട്ട അന്നു തന്നെ സി.പി.എം നേതാക്കള്‍ ഒരേ സ്വരത്തില്‍ പറഞ്ഞുകൊണ്ടിരുന്നത് ഈ കൊലപാതകത്തില്‍ പാര്‍ട്ടിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ ഒരു പങ്കുമില്ലെന്നാണ്. കണ്ണൂരിലെ സി.പി.എം നേതാക്കളുടെ അരുമയായ ആകാശ് തില്ലങ്കേരിയുള്‍പ്പെടെ രണ്ടുപേരെ പൊലിസ് പാര്‍ട്ടി ഗ്രാമത്തില്‍ചെന്നു പിടികൂടിയപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അവര്‍ പ്രതികളല്ലെന്നും പൊലിസിന്റെ ഭീഷണി ഭയന്ന് കീഴടങ്ങിയതാണെന്നുമാണ്.
ഈ കേസില്‍ പിടികൂടപ്പെട്ടവര്‍ ആറുപേരും സി.പി.എം പ്രവര്‍ത്തകരാണെന്നു പൊലിസ് വ്യക്തമാക്കിയപ്പോഴും പൊലിസിന്റെ അന്വേഷണത്തിലല്ല, പാര്‍ട്ടിയുടെ അന്വേഷണത്തിലാണു തങ്ങള്‍ക്കു വിശ്വാസമെന്നാണ് മറ്റൊരു നേതാവു പ്രതികരിച്ചത്. ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ കാമുകിക്കൊപ്പം സല്ലപിക്കാന്‍ വേണ്ടതിലേറെ അവസരം നല്‍കിയതുള്‍പ്പെടെ ഈ കേസിലെ പ്രതികളോട് ഭരണപക്ഷത്തിനുള്ള താല്‍പ്പര്യം വ്യക്തമാക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഇതിനകം ഉണ്ടായിയിട്ടുണ്ട്.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ശുഹൈബിന്റെ പിതാവ് നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയില്‍ നില്‍ക്കുന്ന ഘട്ടത്തിലാണ് ഇപ്പോള്‍ പൊലിസ് ഇത്തരത്തിലൊരു കുറ്റപത്രം നല്‍കിയിരിക്കുന്നത്. ടി.പി വധക്കേസിലും മറ്റുമുള്ള ഗൂഢാലോചന കണ്ടെത്താനാവാതെ പോയപോലെ ഈ കേസിലും അതു തന്നെ സംഭവിക്കുമോ എന്നാണു ജനാധിപത്യവിശ്വാസികളുടെ ഭയം. കുറ്റം ചെയ്യുന്നവനേക്കാള്‍ ആദ്യം പിടിക്കപ്പെടേണ്ടത്, കുറ്റം ചെയ്യിച്ചവനാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago
No Image

കെനിയന്‍ സര്‍ക്കാറിന് അദാനിയെ പരിചയപ്പെടുത്തിയത് മോദിയെന്ന വെളിപെടുത്തലുമായി മുന്‍ പ്രധാനമന്ത്രി ഒഡിംഗയുടെ വീഡിയോ; ആയുധമാക്കി കോണ്‍ഗ്രസ് 

International
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് തുടരും; നിലപാട് തിരുത്തി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

ബൈക്ക് യാത്രികനെ ഇടിച്ചിട്ട ശേഷം കാര്‍ നിര്‍ത്താതെ പോയി; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്, അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 months ago
No Image

ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കും

National
  •  2 months ago
No Image

വാസയോഗ്യമേഖല അടയാളപ്പെടുത്താനുള്ള സർവേ പ്രതിഷേധത്തെ തുടർന്ന് നിർത്തിവച്ചു

Kerala
  •  2 months ago
No Image

കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ ബാബു താമസസ്ഥലത്ത് മരിച്ച നിലയില്‍; മരണം കൈക്കൂലി ആരോപണത്തിന് പിന്നാലെ 

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിശക്ത മഴ; മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Weather
  •  2 months ago
No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago